സ്വകാര്യ സ്‌കൂളുകള്‍ ഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ബസുകളുടെ നിരക്കും കൂട്ടുന്നത്. രാജ്യത്തെ പ്രമുഖ സ്‌കൂള്‍ ബസ് നടത്തിപ്പുകാരായ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ് ആണ് നിരക്ക് കൂട്ടാന്‍ തീരുമാനിച്ചത്. 40 ദിര്‍ഹം വരെ പ്രതിമാസം വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചത്.
റിയാദ്: യു.എ.ഇയില്‍ സ്‌കൂള്‍ ബസുകളുടെ നിരക്കും കൂട്ടുന്നു. സ്വകാര്യ സ്‌കൂളുകള്‍ ഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ബസുകളുടെ നിരക്കും കൂട്ടുന്നത്. രാജ്യത്തെ പ്രമുഖ സ്‌കൂള്‍ ബസ് നടത്തിപ്പുകാരായ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ് ആണ് നിരക്ക് കൂട്ടാന്‍ തീരുമാനിച്ചത്. 40 ദിര്‍ഹം വരെ പ്രതിമാസം വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചത്.
1800 ബസുകളുള്ള എസ്.ടി.എസിന്റെ സേവനം യു.എ.ഇയിലെ 65 സ്‌കൂളുകളില്‍ പഠിക്കുന്ന 72000 വിദ്യാര്‍ഥികളാണ് ഉപയോഗിക്കുന്നത്. കിന്റര്‍ ഗാര്‍ട്ടനില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് 440 ദിര്‍ഹമാണ് പ്രതിമാസം ബസ് ഫീസ്. മുന്‍പ് ലഭിച്ചതിനേക്കാള്‍ മികച്ച സൗകര്യങ്ങളൊന്നും ലഭിക്കുന്നില്ലെന്ന രക്ഷിതാക്കളുടെ പരാതി ഉയര്‍ന്നപ്പോള്‍ കണ്‍ട്രോള്‍ റൂമിലിരുന്ന് ബസുകള്‍ നിരീക്ഷിക്കുന്നതിനുള്‍പ്പെടെ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കാന്‍ സ്ഥാപനം ഏറെ പണം മുടക്കിയതായാണ് നടത്തിപ്പുകാരുടെ വാദം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.