
റിയാദ്: സൗദിയില്‍ ഇനി മുതല്‍ വിദേശികള്‍ക്ക് സ്വന്തം പേരില്‍ ബിസിനസ് തുടങ്ങാം. സൗദി വാണിജ്യ നിയമാവലിയില്‍ ഭേദഗതി വരുത്തിക്കൊണ്ട് നടപ്പിലാക്കുന്ന പുതിയ നിയമം നാല് മാസത്തിനകം പ്രാബല്യത്തില്‍ വരും. വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ ഖസബിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ ബിനാമി ഇടപാടുകള്‍ ഇല്ലാതാക്കാന് ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിയമം.
2017 രണ്ടാം പാദം അവസാനിക്കുന്നതിന് മുമ്പ് പുതിയ നിയമഭേദഗതി പ്രാബല്യത്തില്‍ വരും. ഇതുമായി ബന്ധപ്പെട്ട പഠനം മന്ത്രാലയം പൂര്‍ത്തിയാക്കി കഴിഞ്ഞു. എന്നാല്‍ നിശ്ചിത വിഹിതം ടാക്‌സ് ചുമത്തിക്കൊണ്ടായിരിക്കും വിദേശികള്‍ക്ക് സ്ഥാപനം നടത്താനുള്ള അനുമതി നല്‍കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.