Currency

സൗദിയില്‍ ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ക്കായി പുതിയ കെട്ടിടങ്ങള്‍ പണിയും

സ്വന്തം ലേഖകന്‍Thursday, March 2, 2017 12:28 pm

2019 ഓടെ ചുരുങ്ങിയത് നൂറ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുമെന്ന് കൗണ്‍സില്‍ ഓഫ് സൗദി ചേമ്പേഴ്‌സ് അറിയിച്ചു. ആദ്യഘട്ടത്തില്‍ റിയാദ്, ജിദ്ദ, ദമാം എന്നീ പ്രധാന നഗരങ്ങളില്‍ അമ്പത് സ്‌കൂളുകള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. ഈ സ്‌കൂളുകളിലായി ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യമുണ്ടാകും.

റിയാദ്: സൗദിയില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത പല സ്‌കൂളുകളും അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ക്കായി പുതിയ കെട്ടിടങ്ങള്‍ പണിയാന്‍ കൗണ്‍സില്‍ ഓഫ് സൗദി ചേംബേഴ്‌സ് രംഗത്ത്. വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നൂറുക്കണക്കിനു സ്വകാര്യ ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ രാജ്യത്തുണ്ടെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ കണ്ടെത്തിയിരുന്നു. ഈ സ്‌കൂളുകള്‍ മതിയായ സൗകര്യമുള്ള കെട്ടിടങ്ങളിലേക്ക് മാറിയില്ലെങ്കില്‍ അടച്ചു പൂട്ടേണ്ടി വരുന്ന സാഹചര്യമാണ് നിലിവല്‍ ഉള്ളത്.

ഈ സ്‌കൂളുകള്‍ അടച്ചു പൂട്ടിയാല്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെയും പതിനായിരക്കണക്കിന് ജീവനക്കാരുടെയും ഭാവി അനിശ്ചിതത്വത്തിലാകും. ഇതിനു പരിഹാരം കാണുന്നതിനു വേണ്ടിയാണ് പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ പണിയാന്‍ കൗണ്‍സില്‍ ഓഫ് സൗദി ചേംബേഴ്‌സ് മുന്നോട്ട് വന്നിട്ടുള്ളത്.

2019 ഓടെ ചുരുങ്ങിയത് നൂറ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുമെന്ന് കൗണ്‍സില്‍ ഓഫ് സൗദി ചേമ്പേഴ്‌സ് അറിയിച്ചു. ആദ്യഘട്ടത്തില്‍ റിയാദ്, ജിദ്ദ, ദമാം എന്നീ പ്രധാന നഗരങ്ങളില്‍ അമ്പത് സ്‌കൂളുകള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. ഈ സ്‌കൂളുകളിലായി ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യമുണ്ടാകും. രണ്ടാം ഘട്ടത്തില്‍ തിരക്കേറിയ മറ്റു സ്ഥലങ്ങളില്‍ അമ്പത് സ്‌കൂളുകള്‍ പണിയും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x