പടിഞ്ഞാറന്‍ ജര്‍മനിയിലെ സ്കൂളിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രാര്‍ഥനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. പൊതുയിടങ്ങളില്‍ നമസ്കാരം നിര്‍വഹിക്കുന്നത് വിലക്കണമെന്ന് സ്കൂള്‍ അധികൃതര്‍ അധ്യാപകരോട് ആവശ്യപ്പെടുകയും ചെയ്തു. സ്കൂള്‍ പരിസരത്ത് പ്രാര്‍ഥന നിര്‍വഹിക്കുന്നവരെ കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബര്‍ലിന്‍: മറ്റു വിദ്യാര്‍ഥികളില്‍ പ്രകോപനം സൃഷ്ടിക്കുമെന്ന് കാണിച്ച് സ്കൂളില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ പ്രാര്‍ഥന നിര്‍വഹിക്കുന്നതിന് നിരോധനം. പടിഞ്ഞാറന്‍ ജര്‍മനിയിലെ സ്കൂളിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രാര്‍ഥനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. പൊതുയിടങ്ങളില്‍ നമസ്കാരം നിര്‍വഹിക്കുന്നത് വിലക്കണമെന്ന് സ്കൂള്‍ അധികൃതര്‍ അധ്യാപകരോട് ആവശ്യപ്പെടുകയും ചെയ്തു.
സ്കൂള്‍ പരിസരത്ത് പ്രാര്‍ഥന നിര്‍വഹിക്കുന്നവരെ കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം സംഭവം വിവാദമായതോടെ പ്രകോപനമായ രീതിയില്‍ പ്രാര്‍ഥിക്കുന്നത് തടയാന്‍ നിയമത്തില്‍ വകുപ്പുണ്ടെന്നാണ് സ്കൂളിന്റെ വിശദീകരണം.
സ്കൂളിനെ പിന്തുണച്ച് പ്രാദേശിക സര്‍ക്കാറും രംഗത്തത്തെിയിട്ടുണ്ട്. മുസ്ലിം വിദ്യാര്‍ഥികളുടെ പ്രാര്‍ഥന പ്രയാസമുണ്ടാക്കുന്നതായി കാണിച്ച് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പരാതികള്‍ ലഭിച്ചതായി പ്രാദേശിക ഭരണകൂടത്തിന്റെ വക്താവ് അറിയിച്ചെങ്കിലും പ്രകോപനമെന്താണെന്ന് വ്യക്തമാക്കാന്‍ കഴിഞ്ഞില്ല. അതേസമയം രാജ്യത്ത് മതസ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമാണ് സ്കൂളിന്റെ നടപടിയെന്ന അഭിപ്രായമുയര്‍ന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലടക്കം സ്കൂളിന്റെ നടപടിക്കെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.