Currency

ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളില്‍ സൗദി ഒന്നാമത്

സ്വന്തം ലേഖകന്‍Saturday, March 4, 2017 1:00 pm

സൗദിയില്‍ ഒരു വ്യക്തി വര്‍ഷത്തില്‍ ശരാശരി 427 കിലോഗ്രാം ഭക്ഷണം പാഴാക്കിക്കളയുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്തോനേഷ്യയും യു.എ.ഇയുമാണ് തൊട്ട് താഴെയുള്ള സ്ഥാനങ്ങളിലുള്ളത്. അതേസമയം ദരിദ്ര രാജ്യങ്ങളിലുള്ള ഓരോരുത്തരും വര്‍ഷത്തില്‍ 11 കിലോഗ്രാം ഭക്ഷണം പാഴാക്കുന്നതായും കണക്കുകള്‍ പറയുന്നു.

റിയാദ്: ലോകത്ത് ഭക്ഷണം പാഴാക്കുന്നതില്‍ സൗദി ഒന്നാമത്. ലോകത്ത് വലിയൊരു വിഭാഗം ദാരിദ്രമനുഭവിക്കുമ്പോഴാണ് സൗദി ഭക്ഷണം വന്‍തോതില്‍ പാഴാക്കുന്നത്. പുതിയ കണക്കുകള്‍ പ്രകാരമാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷണം പാഴാക്കുന്നതില്‍ സൗദി അറേബ്യ ഒന്നാമതുള്ളത്.

സൗദിയില്‍ ഒരു വ്യക്തി വര്‍ഷത്തില്‍ ശരാശരി 427 കിലോഗ്രാം ഭക്ഷണം പാഴാക്കിക്കളയുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്തോനേഷ്യയും യു.എ.ഇയുമാണ് തൊട്ട് താഴെയുള്ള സ്ഥാനങ്ങളിലുള്ളത്. അതേസമയം ദരിദ്ര രാജ്യങ്ങളിലുള്ള ഓരോരുത്തരും വര്‍ഷത്തില്‍ 11 കിലോഗ്രാം ഭക്ഷണം പാഴാക്കുന്നതായും കണക്കുകള്‍ പറയുന്നു.

ഓരോ വര്‍ഷവും പാഴാക്കിക്കളയുന്ന ഭക്ഷണത്തിന് 750 ബില്യന്‍ ഡോളര്‍ വില വരും. 79.6 കോടി ആളുകള്‍ ഭക്ഷണം ലഭിക്കാതെ വലയുമ്പോഴാണ് ഇത്രയധികം ഭക്ഷണം പാഴാക്കപ്പെടുന്നത്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x