ഏതാനും വര്‍ഷങ്ങളായി സൗദിയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്കിടയില്‍ ആത്മഹത്യാ നിരക്കുകള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2016 ല്‍ 78 ഇന്ത്യക്കാരാണ് സൗദിയില്‍ ആത്മഹത്യ ചെയ്തതെന്ന് എംബസി രേഖകള്‍ വ്യക്തമാക്കുന്നു. അതേസമയം ആത്മഹത്യ ചെയ്തവരില്‍ 22 പേരും മലയാളികളാണ്.
റിയാദ്: സൗദിയില്‍ താമസിക്കുന്ന പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യാ നിരക്ക് കൂടുന്നതായി കണക്കുകള്‍. ഏതാനും വര്‍ഷങ്ങളായി സൗദിയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്കിടയില്‍ ആത്മഹത്യാ നിരക്കുകള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2016 ല്‍ 78 ഇന്ത്യക്കാരാണ് സൗദിയില്‍ ആത്മഹത്യ ചെയ്തതെന്ന് എംബസി രേഖകള്‍ വ്യക്തമാക്കുന്നു. അതേസമയം ആത്മഹത്യ ചെയ്തവരില്‍ 22 പേരും മലയാളികളാണ്.
കുടുംബ പ്രശ്നങ്ങളും തൊഴില്‍ പരമായ അരക്ഷിതാവസ്ഥയും സാമ്പത്തിക പ്രതിസന്ധിയും പ്രവാസികളുടെ മാനസിക നില തകര്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രണ്ടായിരത്തിലേറെ ആളുകളാണ് സൗദിയില്‍ ഒരോ വര്‍ഷവും ആത്മഹത്യ ചെയ്യുന്നത്. റിയാദിലെ ഇന്ത്യന്‍ എംബസിയിലും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും രജിസ്റ്റര്‍ ചെയ്ത കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം 2767 ഇന്ത്യക്കാരാണ് മരിച്ചത്.
സൗദിയില്‍ ആകെയുള്ള ഇന്ത്യക്കാരുടെ എണ്ണം കണക്കുകള്‍ പ്രകാരം 3,053,567 ആണ്. കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ മരിച്ച 390 പേരില്‍ 47 പേര് മലയാളികളാണ്. ജോലിസ്ഥലങ്ങളിലുണ്ടായ അപകടങ്ങളില്‍ മരിച്ച് 78 പേരില്‍ 13 മലയാളികളാണുള്ളത്. മറ്റ് വിവിധ കാരണങ്ങളാല്‍ കൊല്ലപ്പെട്ട 12 പേരില്‍ നാലുപേര്‍ മലയാളികളാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.