Currency

ഇന്ത്യക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റ അമേരിക്കന്‍ യുവാവിന് ഇന്ത്യയിലേക്ക് ക്ഷണം

സ്വന്തം ലേഖകന്‍Sunday, March 5, 2017 11:29 am

തങ്ങളുടെ രാജ്യത്ത് നിന്ന് കടന്നു പോ എന്ന് ആക്രോശിച്ചു കൊണ്ടാണ് ഇന്ത്യന്‍ വംശജനെ അമേരിക്കക്കാരനായ ആദം പ്യുരിന്റോണ്‍ വെടിവെച്ച് കൊന്നത്. അക്രമിയെ കീഴ്പ്പെടുത്തുന്നതിനിടയില്‍ സ്വന്തം നെഞ്ചിലും കൈകളിലുമായി ഒന്‍പത് വെടിയുണ്ടകളാണ് ഇയാന് ഏറ്റത്.

 

കന്‍സാസ്: അമേരിക്കയില്‍ വംശീയാതിക്രമത്തെ തുടര്‍ന്ന് വെടിയേറ്റുമരിച്ച ശ്രീനിവാസ് കുച്ചിബോട്ലയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റ അമേരിക്കന്‍ യുവാവ് ഇയാന്‍ ഗില്ല്യോട്ടിന് (24) ഇന്ത്യയിലേക്ക് ക്ഷണം. ഇയാനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അനുപം റോയിയാണ് ഇയാന്റെ ധീരതയെ അഭിനന്ദിയ്ക്കുകയും ശ്രീനിവാസിന്റെ കുടുംബവും ഇന്ത്യയും ഇയാനെ കാത്തിരിക്കുകയാണെന്നും അറിയിച്ച് ഇയാനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. റോയിയുടെ ക്ഷണം സ്വീകരിച്ച ഇയാന്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ മാറി യാത്ര ചെയ്യാനാകുമ്പോള്‍ ഇന്ത്യയിലെത്താമെന്ന് അറിയിക്കുകയും ചെയ്തു. അതേസമയം തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഇയാന്‍ ആശുപത്രി വിട്ടു.

തങ്ങളുടെ രാജ്യത്ത് നിന്ന് കടന്നു പോ എന്ന് ആക്രോശിച്ചു കൊണ്ടാണ് ഇന്ത്യന്‍ വംശജനെ അമേരിക്കക്കാരനായ ആദം പ്യുരിന്റോണ്‍ വെടിവെച്ച് കൊന്നത്. അക്രമിയെ കീഴ്പ്പെടുത്തുന്നതിനിടയില്‍ സ്വന്തം നെഞ്ചിലും കൈകളിലുമായി ഒന്‍പത് വെടിയുണ്ടകളാണ് ഇയാന് ഏറ്റത്. ശീനിവാസിനെ വെടിവെക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായ അലോക് മദസാനിയും സമീപമുണ്ടായിരുന്നു. എന്നാല്‍ ഗ്രില്ല്യോട്ടിന്റെ സമയോചിതമായ ഇടപെടലാണ് അലോകിനെ രക്ഷിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x