Currency

കേരളസമാജം ഐ എ എസ് അക്കാദമിയിൽ സൗജന്യ അഭിമുഖ പരിശീലനം

Monday, March 6, 2017 6:16 pm

ബാംഗ്ലൂർ: 2016 ലെ ഐ എ എസ് അഭിമുഖ പരീക്ഷക്കുള്ള പരിശീലനം ബാംഗ്ലൂർ കേരളസമാജം ഐ എ എസ് അക്കാദമിയിൽ മാർച്ച് 10, 11, 12 തീയതികളിൽ നടക്കും. ഇന്ദിരാനഗർ കൈരളി നികേതൻ എഡ്യൂക്കേഷണൽ ട്രസ്റ്റിലാണ് സൗജന്യ പരിശീലനം നടക്കുന്നത്.

മാർച്ച് 10 നു നടക്കുന്ന ഓറിയന്റഷന് ക്‌ളാസ്സുകൾ പ്രശസ്ത പരിശീലകരായ വൈ. സത്യനാരായണ, ഡോ. കെ വി മോഹൻ റാവു, അക്കാദമിയുടെ മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറുമായ പി ഗോപകുമാർ എന്നിവർ നയിക്കും. ആന്ധ്രപ്രദേശ് ഐ ജി എൻ. സഞ്ജയ്, ഇൻകം ടാക്‌സ് കമ്മീഷണർമാരായ സിബിച്ചൻ മാത്യൂസ്, തിരുമലകുമാർ, ഡോ. അംബേദ്കർ ഫൌണ്ടേഷൻ ഡയറക്ടർ ദേവേന്ദ്ര പ്രസാദ്, മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരായ കെ. ബാലമുരുകൻ, ഡോ. ബിജോയ് ജോൺ, പി ജി ഗായത്രി, അമിത് ചൗധരി, ആര്യ ബാലൻ, ഡോ. ഗുരുമൂർത്തി ഹെഗ്‌ഡെ, മാത്തുക്കുട്ടി സെബാസ്റ്റ്യൻ എന്നിവരടങ്ങിയ മൂന്നു സമിതികൾ നടത്തുന്ന മാതൃക അഭിമുഖങ്ങൾ മാർച്ച് 11, 12 തീയതികളിൽ നടക്കും.

സിവിൽ സർവീസ് പരീക്ഷയുടെ അവസാന കടമ്പയായ അഭിമുഖം മാർച്ച് 20 മുതൽ ഡൽഹിയിലെ UPSC അസ്ഥാനത്താണ് നടക്കുന്നത്. ബാംഗ്ലൂർ കേരളസമാജം 2011 മുതൽ ഐ എ എസ് പരീക്ഷക്കുള്ള സൗജന്യ പരിശീലനം നടത്തിവരുന്നുണ്ട്. 2017 ലെ ഐ എ എസ് പ്രിലിമിനറി പരീക്ഷക്കുള്ള പരിശീലനം ഇപ്പോൾ അക്കാദമിയിൽ നടന്നുവരുകയാണ്.  ഇവിടെ നിന്നും പരിശീലനം നേടിയ 43 പേർ ഐ എ എസ് കരസ്ഥമാക്കിയിട്ടുണ്ടെന്നു കേരളസമാജം ജനറൽ സെക്രട്ടറി റെജികുമാർ പറഞ്ഞു. 

മാർച്ച് 10, 11, 12 തീയതികളിൽ നടക്കുന്ന അഭിമുഖ പരിശീലനത്തിൽ പങ്കെടുക്കുന്നതിന് താല്പര്യമുള്ളവർ എത്രയും വേഗം താഴെകാണുന്ന വിലാസത്തിൽ പേര് രജിസ്റ്റർ ചെയ്യണം. keralasamajamiasacademy@gmail.com, ഫോൺ: 7204617781


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x