യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ജോലി അനുമതി നിഷേധിച്ചത്. ജർമനിക്കാർക്ക് നൽകാൻ സാധിക്കുന്ന ജോലി, നിർദ്ദിഷ്ട ശമ്പളം കുറഞ്ഞുപോയി എന്നിവ മുൻ നിർത്തിയാണ് ജോലി നിഷേധിച്ചത്.
ബർലിൻ: കഴിഞ്ഞ വർഷം ജർമൻ സർക്കാർ 27,000 വിദേശികൾക്കുള്ള ജോബ് ഓഫറുകൾക്ക് അനുമതി നിഷേധിച്ചു. യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ജോലി അനുമതി നിഷേധിച്ചത്. ജർമനിക്കാർക്ക് നൽകാൻ സാധിക്കുന്ന ജോലി, നിർദ്ദിഷ്ട ശമ്പളം കുറഞ്ഞുപോയി എന്നിവ മുൻ നിർത്തിയാണ് ജോലി നിഷേധിച്ചത്.
നിലവിൽ യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ളവർക്ക് ജർമനിക്കുള്ളിൽ ജോലി ഓഫറുകൾ നൽകുന്പോൾ ജർമൻ സർക്കാരിന്‍റെ അംഗീകാരം കൂടി വേണമെന്നാണ് വ്യവസ്ഥ. ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത്.
അതേസമയം കഴിഞ്ഞ രണ്ടു വർഷത്തിനിടെ അഭയാർഥികളിൽനിന്നും യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ള മറ്റുള്ളവരിൽനിന്നും ജോലികൾക്കായുള്ള അപേക്ഷകളുടെ എണ്ണത്തിൽ വൻ വർധനയും ഉണ്ടായിട്ടുണ്ട്. 2014ൽ 68,000 ആയിരുന്ന തൊഴിൽ അപേക്ഷകരുടെ എണ്ണം കഴിഞ്ഞ വർഷം 215,000 എത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.