Currency

സൗദി വിദേശികള്‍ ഏറ്റവും കൂടുതല്‍ പണമയയ്ക്കുന്ന രാജ്യങ്ങളില്‍ രണ്ടാമത്

സ്വന്തം ലേഖകന്‍Tuesday, March 7, 2017 3:08 pm

അമേരിക്കയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 2015ല്‍ ലോകാടിസ്ഥാനത്തില്‍ വിദേശികള്‍ 391 ബില്യണ്‍ ഡോളറിന്റെ പണമിടപാടുകള്‍ നടത്തിയപ്പോള്‍ 145.5 ബില്യണ്‍ റിയാലാണ് (38.8 ബില്യണ്‍ ഡോളര്‍) സൗദി അറേബ്യയില്‍ നിന്ന് വിദേശ തൊഴിലാളികള്‍ നാട്ടിലേക്കയച്ചത്.

റിയാദ്: വിദേശികള്‍ ഏറ്റവും കൂടുതല്‍ പണമയയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യ രണ്ടാം സ്ഥാനത്ത്. ആഗോളാടിസ്ഥാനത്തില്‍ വിദേശ ജീവനക്കാരുടെ പണമിടപാടുകളെ സംബന്ധിച്ച പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്. സൗദിയിലെ പ്രാദേശിക ദിനപത്രം ‘അല്‍റിയാദ്’ ആണ് പഠനത്തിന്റെ പുതിയ വിവരം പുറത്തുവിട്ടത്.

അമേരിക്കയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 2015ല്‍ ലോകാടിസ്ഥാനത്തില്‍ വിദേശികള്‍ 391 ബില്യണ്‍ ഡോളറിന്റെ പണമിടപാടുകള്‍ നടത്തിയപ്പോള്‍ 145.5 ബില്യണ്‍ റിയാലാണ് (38.8 ബില്യണ്‍ ഡോളര്‍) സൗദി അറേബ്യയില്‍ നിന്ന് വിദേശ തൊഴിലാളികള്‍ നാട്ടിലേക്കയച്ചത്.

ഗള്‍ഫ് മേഖലയില്‍ സൗദിക്ക് ശേഷം യു.എ.ഇയാണ് രണ്ടാം സ്ഥാനത്തുള്ളത്. 2015ല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ആകെ വിദേശ ജീവനക്കാരുടെ പണമിടപാടുകള്‍ 99.8 ബില്യണ്‍ ഡോളറിന്റേതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x