നിലവില്‍ ഒരേ കുടുംബത്തിലെ രണ്ടാമത്തെയും, മൂന്നാമത്തെയും കുട്ടികള്‍ക് 215, 165 റിയാലാണ് ഫീസ്. മൂന്ന് വര്‍ഷങ്ങളായി ഫീസ് ഏകീകരിക്കണം എന്ന ആവശ്യം ചര്‍ച്ച ചെയ്ത് വരികയായിരുന്നു. സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് ഏകീകൃത ഫീസ് ബുദ്ധിമുട്ടാവുമെന്നതിനാല്‍ അവര്‍ക്ക് ഫീസ് ഇളവിന് അപേക്ഷിക്കാവുന്നതാണ്.
ദമാം: ഇന്ത്യന്‍ സ്‌കൂളില്‍ ഒരു കടുംബത്തിലെ കുട്ടികള്‍ക്ക് ഏകീകൃത ഫീസ് നടപ്പിലാക്കാന്‍ തീരുമാനം. എല്‍.കെ.ജി മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍ മുതല്‍ ഏകീകൃത ഫീസ് സംവിധാനം നടപ്പിലാവും. ഇതോടെ ഏപ്രില്‍ മുതല്‍ കുട്ടികള്‍ക്ക് 240 റിയാല്‍ ഫീസ് നല്‍കേണ്ടി വരും.
നിലവില്‍ ഒരേ കുടുംബത്തിലെ രണ്ടാമത്തെയും, മൂന്നാമത്തെയും കുട്ടികള്‍ക് 215, 165 റിയാലാണ് ഫീസ്. മൂന്ന് വര്‍ഷങ്ങളായി ഫീസ് ഏകീകരിക്കണം എന്ന ആവശ്യം ചര്‍ച്ച ചെയ്ത് വരികയായിരുന്നു. സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് ഏകീകൃത ഫീസ് ബുദ്ധിമുട്ടാവുമെന്നതിനാല്‍ അവര്‍ക്ക് ഫീസ് ഇളവിന് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകരില്‍ നിന്ന് അര്‍ഹതപെട്ടവരെ സ്‌കൂള്‍ അധികൃതര്‍ തെരെഞ്ഞെടുക്കുമെന്നും ഇവര്‍ക്ക് ഫീസ് ഇളവ് നല്‍കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. അതേസയമം ജുബൈല്‍ ഇന്ത്യന്‍ സ്‌കൂളില്‍ തീരുമാനം നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഭരണ സമിതി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.