പോസ്റ്റ്‌മോര്‍ട്ടത്തിനായി സാധാരണ എടുക്കുന്ന സമയവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറഞ്ഞ സമയം മതിയെന്നതാണ് മൊബൈല്‍ യൂണിറ്റുകളുടെ പ്രധാന പ്രത്യേകത. മിനിട്ടുകള്‍ക്കകം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ സാധിക്കും.
റിയാദ്: സൗദിയില്‍ മൊബൈല്‍ പോസ്റ്റ്മോര്‍ട്ടം യൂണിറ്റുകള്‍ ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനായി സാധാരണ എടുക്കുന്ന സമയവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറഞ്ഞ സമയം മതിയെന്നതാണ് മൊബൈല്‍ യൂണിറ്റുകളുടെ പ്രധാന പ്രത്യേകത. മിനിട്ടുകള്‍ക്കകം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ സാധിക്കും.
ആക്രമണങ്ങല്‍ കൊല്ലപ്പെടുന്ന ഭീകരരുടെ ഉള്‍പ്പെടയുള്ള മൃതദേഹം ഇതു വഴി നിമിഷങ്ങള്‍ക്കകം പോസ്റ്റ്മോര്‍ട്ടം ചെയ്യാം. വെറും ഏഴ് മിനിട്ടിനുള്ളില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കും. ക്രിമിനല്‍ എവിഡെന്‍സ് വകുപ്പ് മേധാവി മേജര്‍ ജനറല്‍ അഹമജ് അസീരിയാണ് മൊബൈല്‍ പോസ്റ്റ്മോര്‍ട്ടത്തെക്കുറിച്ച് അറിയിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.