Currency

സല്‍മാന്‍ രാജാവ് മാലിദ്വീപ് സന്ദര്‍ശനം ഉപേക്ഷിച്ചു

സ്വന്തം ലേഖകന്‍Saturday, March 18, 2017 11:52 am

മാലിദ്വീപ് വിദേശകാര്യമന്ത്രി മുഹമ്മദ് അസിം ആണ് സല്‍മാന്‍ രാജാവ് സന്ദര്‍ശനം ഉപേക്ഷിച്ച കാര്യം അറിയിച്ചത്. മാലിദ്വീപില്‍ പന്നിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം ഉപേക്ഷിച്ചത്. സല്‍മാന്‍ രാജാവിന്റെ പുതിയ സന്ദര്‍ശന തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റിയാദ്: സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് മാലിദ്വീപ് സന്ദര്‍ശനം ഉപേക്ഷിച്ചു. മാലിദ്വീപ് വിദേശകാര്യമന്ത്രി മുഹമ്മദ് അസിം ആണ് സല്‍മാന്‍ രാജാവ് സന്ദര്‍ശനം ഉപേക്ഷിച്ച കാര്യം അറിയിച്ചത്. മാലിദ്വീപില്‍ പന്നിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം ഉപേക്ഷിച്ചത്. സല്‍മാന്‍ രാജാവിന്റെ പുതിയ സന്ദര്‍ശന തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്തോനേഷ്യ, ജപ്പാന്‍, ബ്രൂണൈ, മലേഷ്യ തുടങ്ങി ഏഷ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുകയായിരുന്ന സല്‍മാന്‍ രാജാവിന്റെ പര്യടനത്തിലെ അവസാന രാജ്യമായിരുന്നു മാലിദ്വീപ്. മാലിയില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ നിരവധി ആളുകളില്‍ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x