Currency

ഡംഗിപ്പനി: ജിദ്ദയില്‍ കാമ്പയിന്‍ ഇന്നാരംഭിക്കും

സ്വന്തം ലേഖകന്‍Sunday, March 19, 2017 11:58 am

ജിദ്ദ: ഡംഗിപ്പനിക്കെതിരെ ജിദ്ദയില്‍ വിപുലമായ കാമ്പയിന്‍ ഇന്നാരംഭിക്കും. മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിനില്‍ പ്രധാനമായും നാല് ഡിസ്ട്രിക്റ്റുകള്‍ കേന്ദ്രീകരിച്ചാണ് പ്രത്യേക ബോധവത്കരണ പരിപാടികള്‍ ഒരുക്കിയിട്ടുള്ളത്. അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ഡംഗിപ്പനി റിപ്പോര്‍ട്ട് ചെയ്ത ഡിസ്ട്രിക്ടുകളാണ് ഇവ. വിവിധ ഗവണ്‍മെന്റ് വകുപ്പുകളെയും സന്നദ്ധ സേവന സംഘങ്ങളെയും സഹകരിപ്പിച്ച് ജിദ്ദ ആരോഗ്യകാര്യാലയമാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

മേഖലയിലെ മുഴുവന്‍ ഡിസ്ട്രിക്റ്റുകളിലും പ്രചാരണ പരിപാടികളുണ്ടാകും. കാമ്പയിനില്‍ ഡംഗിപ്പനി തിരിച്ചറിയുക, പ്രതിരോധിക്കുക എന്നീ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കും. ജിദ്ദ ആരോഗ്യ കാര്യ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാമ്പയിന്‍ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. ഒരോ വ്യക്തിയും ഡംഗിപ്പനിയെ കുറിച്ച് ബോധവാന്‍മാരാവേണ്ടതുണ്ടെന്നും അതിന്റെ ഭാഗമായാണ് വിപുലമായ ബോധവത്കരണ കാമ്പയിന്‍ സംഘടിപ്പിക്കുന്നതെന്നും ജിദ്ദ ആരോഗ്യ കാര്യ ഡയറക്ടര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x