യു.എ.ഇയിലും ഒമാന്‍, യു.കെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും പ്രശ്‌നം നേരിട്ടു. കമ്പനിയുടെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാനും സാധിച്ചില്ലെന്ന് ചില ഉപഭോക്താക്കള്‍ ട്വിറ്ററില്‍ അറിയിച്ചു. അതേസമയം സേവനത്തില്‍ തടസം നേരിട്ടതായും ഉച്ചയ്ക്ക് 3.30ഓടെ സേവനം പുനഃസ്ഥാപിച്ചതായും ഡു ട്വിറ്ററില്‍ അറിയിച്ചു.
അബൂദബി: മൊബൈല്‍ സേവന കമ്പനിയായ ‘ഡൂ’വിന്റെ മണിക്കൂറുകളോളം ഉപഭോക്താക്കളെ വലച്ചു. നാല് മണിക്കൂറോളം ഡുവിന്റെ സേവനം ലഭ്യമായില്ല. ഞായറാഴ്ചയാണ് ഡുവിന്റെ പ്രവര്‍ത്തനത്തില്‍ തടസം നേരിട്ടത്.
യു.എ.ഇയിലും ഒമാന്‍, യു.കെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും പ്രശ്‌നം നേരിട്ടു. കമ്പനിയുടെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാനും സാധിച്ചില്ലെന്ന് ചില ഉപഭോക്താക്കള്‍ ട്വിറ്ററില്‍ അറിയിച്ചു. അതേസമയം സേവനത്തില്‍ തടസം നേരിട്ടതായും ഉച്ചയ്ക്ക് 3.30ഓടെ സേവനം പുനഃസ്ഥാപിച്ചതായും ഡു ട്വിറ്ററില്‍ അറിയിച്ചു.
തുടര്‍ന്നും പ്രശ്‌നം എന്തെങ്കിലും സാങ്കേതിക പ്രശ്‌നം അനുഭവിക്കുന്നവര്‍ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ ട്വീറ്റില്‍ പറഞ്ഞു. അതേസമയം, ഞായറാഴ്ച രാത്രിയും ഡു സര്‍വീസ് ഉപയോഗിക്കാന്‍ സാധിച്ചില്ലെന്ന് ചില ഉപഭോക്താക്കള്‍ പരാതിപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.