
ബര്‍ലിന്‍: ഡോ. ഫ്രാങ്ക് വാള്‍ട്ടര്‍ സൈ്ററന്‍മയര്‍(61) ജര്‍മനിയുടെ പന്ത്രണ്ടാമത്തെ പ്രസിഡന്റായി മാര്‍ച്ച് 19 ന് ചുമതലയേറ്റു. ട്രംപ് വിരുദ്ധതയാണ് ജര്‍മനിയിലെ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയ നേതാക്കളില്‍ ഒരാളായ അദ്ദേഹത്തിന്റെ പ്രത്യേകത. നേരത്തെ ജർമ്മനിയുടെ വിദേശകാര്യമന്ത്രി ആയിരുന്നു സൈ്ററന്‍മയര്‍.
ചാന്‍സലര്‍ സ്ഥാനാര്‍ഥിയായി യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റായിരുന്ന മാര്ട്ടിന് ഷൂള്‍സിനെ എസ്പിഡി നിശ്ചയിച്ചതു മുതല്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് സാധ്യതകളില്‍ വലിയ മുന്നേറ്റം ഉണ്ടായിരുന്നു. എസ്പിഡി പ്രതിനിധി എന്ന നിലയില്‍ സൈ്ററന്മെയറുടെ പ്രസിഡന്റ് സ്ഥാനം അതിന് ആക്കം കൂട്ടാന്‍ ശേഷിയുള്ളതാണ്.
ജോവാഹിം ഗൗക്ക്(77)ന്റെ കാലാവധി കഴിയുന്ന ഒഴിവിലാണ് സൈ്ററന്മെയർ അധികാരമേൽക്കുന്നത്. പാര്‍ലമെന്റ് അംഗങ്ങളും 16 സ്റേററ്റുകളുടെ പ്രതിനിധികളും അടക്കം 1260 പേരടങ്ങുന്ന പ്രത്യേക ഫെഡറല്‍ അസംബ്ളിയാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. ബര്‍ലിനിലെ ജില്ലാ ജഡ്ജിയായ എല്‍ക്കെയാണ് പ്രോട്ടസ്ററന്റ് മതവിശ്വാസിയായ സൈ്ററന്മയറുടെ ഭാര്യ. മകൾ മെരിറ്റ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനിയാണ്
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.