Currency

യുകെയിലെ പഠനനിലവാരം ഉയരാന്‍ കാരണം പ്രവാസി കുട്ടികളാണെന്ന് മുന്‍ വിദ്യാഭ്യാസ സെക്രട്ടറി

സ്വന്തം ലേഖകൻTuesday, March 21, 2017 3:17 pm

ബ്രിട്ടനിലെ പഠനനിലവാരം ഉയരാന്‍ കാരണം പ്രവാസി കുട്ടികളാണെന്ന് മുന്‍ വിദ്യാഭ്യാസ സെക്രട്ടറി മൈക്കിള്‍ ഗോവ്

ലണ്ടന്‍: ബ്രിട്ടനിലെ പഠനനിലവാരം ഉയരാന്‍ കാരണം പ്രവാസി കുട്ടികളാണെന്ന് മുന്‍ വിദ്യാഭ്യാസ സെക്രട്ടറി മൈക്കിള്‍ ഗോവ്. ലണ്ടന്‍ നഗരത്തിലെ സ്‌കൂളുകള്‍ എല്ലാരംഗത്തും മികച്ച മുന്നേറ്റം നടത്തുന്നതിനു പ്രധാനകാരണം കുടിയേറ്റക്കാരായ കുട്ടികള്‍ നൽകുന്ന വൈവിധ്യങ്ങളായ സംഭാവനകളാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

കുടിയേറ്റക്കാരായ മാതാപിതാക്കള്‍ക്ക് മക്കളിലുള്ള അസാധാരണമായ പ്രതീക്ഷകൾ സ്‌കൂള്‍ പ്രവര്‍ത്തനങ്ങളിൽ സജീവമായി ഇടപെടാൻ കാരണമാകുന്നു. അതേസമയം, വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ സഹായിക്കുമ്പോള്‍ തന്നെ മറ്റ് സേവന മേഖലകളുടെ സമ്മര്‍ദ്ദം വര്‍ധിപ്പിക്കാനും കുടിയേറ്റക്കാരുടെ സാന്നിധ്യം കാരണമാകുന്നുണ്ടെന്ന് മൈക്കിള്‍ ഗോവ് വിമര്‍ശിച്ചു.

കുടിയേറ്റക്കാരും അഭയാര്‍ഥികളും വിദ്യാഭ്യാസരംഗത്തു വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചു വിലയിരുത്തുന്നതിനായി ദുബായില്‍ നടത്തിയ ”ഗ്ലോബല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌കില്‍സ്” രാജ്യാന്തര സെമിനാറില്‍ സംസാരിക്കവേയാണ് ബ്രിട്ടനിലെ കുടിയേറ്റക്കാരുടെ മക്കളുടെ പഠനമുന്നേറ്റത്തെക്കുറിച്ച് മുന്‍മന്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x