Currency

വിജയ് മല്ല്യയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ബ്രിട്ടൻ

സ്വന്തം ലേഖകൻSaturday, March 25, 2017 11:05 am

വിജയ് മല്ല്യയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ബ്രിട്ടൻ

ലണ്ടൺ: മദ്യരാജാവ് വിജയ് മല്ല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടന്‍  തീരുമാനിച്ചു. മല്ല്യയെ കൈമാറണമെന്ന ആവശ്യവുമായി ഇന്ത്യ നല്‍കിയ അപേക്ഷ ബ്രിട്ടന്‍ അംഗീകരിച്ചു എന്നും മല്ല്യക്കെതിരെ വാറന്റ് പുറപ്പെടുവിക്കുന്ന കാര്യം ബ്രിട്ടീഷ് കോടതിയില്‍ എത്തിയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അപേക്ഷ ബ്രിട്ടീഷ് ആഭ്യന്തരമന്ത്രാലയം വെസ്റ്റ്മിന്‍സ്റ്റര്‍ ജില്ലാക്കോടതിക്ക് കൈമാറിയെന്ന് വിദേശകാര്യവക്താവ് ഗോപാല്‍ ബാഗ്‌ലെയാണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. 2016 മാര്‍ച്ചിലാണ് വിജയ് മല്ല്യ 9000 കോടി രൂപ കുടിശിക വരുത്തി ബ്രിട്ടനിലേക്ക് മുങ്ങിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x