
ബര്‍ലിന്‍ : രാജ്യത്തെ തൊഴില്‍ വിപണിയില്‍ ഈ വര്‍ഷം വന്‍ കുതിപ്പുണ്ടാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ജര്‍മനിയിലെ തൊഴിലാളികളുടെ എണ്ണം എണ്ണം 45 മില്യനിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപ്ളോയ്മെന്റ് റിസര്‍ച്ച് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ 670,000 പേരുടെ വര്‍ധന ഈ വര്‍ഷം പ്രതീക്ഷിക്കുന്നതായി പ്രവചിച്ചത്.
തൊഴിലില്ലാത്തവരുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 160,000 കുറഞ്ഞ് രണ്ടര മില്യനിലെത്തുമെന്നാണു കരുതുന്നത്. 1990നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്.
ഇതോടെ അഭയാര്‍ഥികളില്‍ നിന്ന് കൂടുതലായി അണ്‍എംപ്ളോയ്മെന്റ് രജിസ്ട്രേഷനുകള്‍ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. പൊതുമേഖല, ശിശു പരിചരണം, വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍ എന്നീ മേഖലകളിലാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.