ബ്രിട്ടനിലെ കുടിയേറ്റ, യൂറോപ്യന്‍ യൂണിയന് വിരുദ്ധ പാര്‍ട്ടിയായ യുകെ ഇന്‍ഡിപ്പെന്‍ഡന്റ് പാര്‍ട്ടിയുടെ ഏക എംപിയായ ഡഗ്ലസ് കാര്‍സ്വെല്‍ പാര്‍ട്ടി വിട്ടു
ലണ്ടന്‍: ബ്രിട്ടനിലെ കുടിയേറ്റ, യൂറോപ്യന്‍ യൂണിയന് വിരുദ്ധ പാര്‍ട്ടിയായ യുകെ ഇന്‍ഡിപ്പെന്‍ഡന്റ് പാര്‍ട്ടിയുടെ ഏക എംപിയായ ഡഗ്ലസ് കാര്‍സ്വെല്‍ പാര്‍ട്ടി വിട്ടു. പാര്‍ട്ടിയുടെ സ്ഥാപകനായ നൈജല്‍ ഫരാഷുമായുള്ള പ്രശ്നത്തെ തുടർന്നാണ് അദ്ദേഹം പാർട്ടി വിട്ടത്.
മാർച്ച് 29-ന് ബ്രെക്സിറ്റ് പ്രക്രിയ ഔദ്യോഗികമായി ആരംഭിക്കാനിരിക്കെയാണ് ഡഗ്ലസ് കാര്സ്വെലിന്റെ രാജി. യൂറോപ്യന്‍ യൂണിയന് വിടാനുള്ള അതിയായ ആഗ്രഹമുണ്ടെന്ന് രാജി വെക്കുന്ന വേളയിലും അദ്ദേഹം വ്യക്തമാക്കി.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയംഗമായിരുന്ന കാര്‍സ്വെല്‍ 2014-ലാണ് യുകെഐപിയില്‍ ചേര്‍ന്നത്. രാജ്യം യൂറോപ്യന്‍ യൂണിയന് വിടുമെന്ന കാര്യം ഉറപ്പായതിനാലാണ് പാര്‍ട്ടി വിടുന്നതെന്നും കാര്‍സ്വെല്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.