Currency

മലയാളി വീട്ടമ്മക്ക്​ മൂന്നര ലക്ഷം ദിർഹം നഷ്​ടപരിഹാരം നൽകണമെന്ന് ദുബായ് അപ്പീൽ കോടതി

സ്വന്തം ലേഖകൻMonday, March 27, 2017 9:30 am

തൃശൂർ പുതുക്കാട് മുല്ലക്കര വൽസാ പോൾസനാണ് നഷ്ടപരിഹാരം ലഭിക്കുക.

ദുബായ്: വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മക്ക് മൂന്നര ലക്ഷം ദിർഹം (63 ലക്ഷം ഇന്ത്യൻ  രൂപ) നഷ്ടപരിഹാരം നൽകണമെന്ന് ദുബായ് അപ്പീൽ കോടതി വിധിച്ചു. തൃശൂർ പുതുക്കാട് മുല്ലക്കര വൽസാ പോൾസനാണ് നഷ്ടപരിഹാരം ലഭിക്കുക. 2012 ജൂലൈയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ ടയർ പൊട്ടി മറിഞ്ഞാണ് അപകടമുണ്ടായത്.  അപകടത്തെ തുടർന്ന് ഇവരുടെ ഇടതുകാൽ മുറിച്ചുമാറ്റിയിരുന്നു.

കേസിൽ പ്രാഥമിക കോടതി 1.4 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ചിരുന്നതാണ്. എന്നാൽ ഇതു മതിയായ നഷ്ടപരിഹാരമല്ല  എന്ന് കാണിച്ച് അപ്പീൽ നൽകിെയങ്കിലും അപ്പീൽ കോടതി തള്ളി.  ഇതിനെതിരെ  ഫയൽ ചെയ്ത അപ്പീൽ  പരിശോധിച്ച് കേസ് വീണ്ടും പരിഗണിച്ച് നഷ്ടപരിഹാരം തിട്ടപ്പെടുത്താൻ  ദുബായ് സുപ്രീം കോടതി അപ്പീൽ കോടതിയോട് നിർദേശിച്ചതിനെ തുടർന്നാണ് പുതിയ വിധി.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x