Currency

ഗള്‍ഫ് പ്രവാസികളില്‍ കൂടുതലും ജോലിയില്‍നിന്ന് വിട്ടുപോകുമ്പോള്‍ ഉപകാരപ്പെടുന്ന സമ്പാദ്യമില്ലാത്തവര്‍

സ്വന്തം ലേഖകന്‍Monday, March 27, 2017 3:19 pm

ഒരു തരത്തിലുള്ള പെന്‍ഷന്‍ ഫണ്ടുമില്ലാത്തവര്‍ ലോകത്ത് ഏറ്റവും കൂടതലുള്ളത് ഗള്‍ഫ്‌മേഖലയിലാണെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. വടക്കേ അമേരിക്കയില്‍ 14.49 ശതമാനവും യൂറോപ്പില്‍ 44 ശതമാനവും ഏഷ്യയില്‍ 61 ശതമാനവുമാണ് പെന്‍ഷന്‍ ഫണ്ടില്ലാത്തവര്‍.

 

റിയാദ്: പ്രവാസികളില്‍ കൂടുതല്‍ പേരും ജോലിയില്‍നിന്ന് പിരിഞ്ഞുപോകുമ്പോള്‍ പെന്‍ഷനോ മറ്റ് ഉപകാരപ്പെടുന്ന വിധത്തിലുള്ള സമ്പാദ്യമോ ഇല്ലാത്തവര്‍. യു.എ.ഇയിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ജോലി ചെയ്യുന്ന പ്രവാസികളില്‍ പത്തില്‍ ഏഴ് പേരും ഇത്തരം സമ്പാദ്യങ്ങള്‍ ഇല്ലാത്തവരണെന്നാണ് ഗാര്‍ഡിയന്‍ വെല്‍ത്ത് മാനേജ്‌മെന്റ് നടത്തിയ സര്‍വേയില്‍ വ്യക്തമായത്.

ഗള്‍ഫ് രാജ്യങ്ങളിലെ 64.2 ശതമാനം പേരും ഒരുവിധ പെന്‍ഷനും ഇല്ലാത്തവരാണ്. ഇവര്‍ വിരമിക്കുന്ന കാലത്തേക്ക് സമ്പാദ്യ പദ്ധതികള്‍ ഒന്നും ആസൂത്രണം ചെയ്യാത്തവരുമാണ്. മാവ്രുമല്ല ഇവര്‍ക്ക് ഇക്കാര്യത്തില്‍ വേണ്ടത്ര മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കുന്നുമില്ലെന്ന് സര്‍വേ വ്യക്തമാക്കുന്നു. ഒരു തരത്തിലുള്ള പെന്‍ഷന്‍ ഫണ്ടുമില്ലാത്തവര്‍ ലോകത്ത് ഏറ്റവും കൂടതലുള്ളത് ഗള്‍ഫ്‌മേഖലയിലാണെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. വടക്കേ അമേരിക്കയില്‍ 14.49 ശതമാനവും യൂറോപ്പില്‍ 44 ശതമാനവും ഏഷ്യയില്‍ 61 ശതമാനവുമാണ് പെന്‍ഷന്‍ ഫണ്ടില്ലാത്തവര്‍.

ജോലിയില്‍ നിന്ന് വിരമിക്കുന്ന സമയം ഗ്രാറ്റുവിറ്റിയല്ലാതെ മറ്റൊന്നും ജി.സി.സി രാജ്യങ്ങളിലുള്ളവര്‍ക്ക് ലഭിക്കുന്നില്ല. അതേസമയം യു.കെയില്‍ വിനിമയം നടത്തുന്ന പണത്തിന്റെ 25 ശതമാനം അംഗീകൃത ഓവര്‍സീസ്‌പെന്‍ഷന്‍ പദ്ധതിയില്‍ നിക്ഷേപിക്കണമെന്ന് നിയമമുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും ഇത്തരത്തിലുള്ള നിയമമാണ് ആവശ്യമെന്നാണ് വിലയിരുത്തല്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x