Currency

കരീം ഓണ്‍ലൈന്‍ ടാക്സി ആപ്പ് പരിഷ്കരിക്കുന്നു

സ്വന്തം ലേഖകൻThursday, March 30, 2017 11:56 am

ദുബായ്: ഓൺലൈൻ ടാക്സി സർവീസ് സേവനദാതാക്കളായ കരീം തങ്ങളുടെ മൊബൈൽ ആപ്പ് പരിഷ്കരിക്കുന്നു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കുന്ന രീതിയില്‍ ഗൂഗിൾ മാപ്പ് ഉൾപ്പെടുത്തിക്കൊണ്ടാണ് ആപ്പ് പരിഷ്കരിക്കുന്നത്. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ലഭ്യമായ സേവനം യുഎഇയിൽ ലഭ്യമാണ്. വരും ദിവസങ്ങളിൽ ഖത്തര്‍ അടക്കമുള്ള മേഖലയിലെ എല്ലാ വിപണികളിലും പരിഷ്കരിച്ച ആപ്പ് ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

ഗൂഗിള്‍ മാപ്പില്‍ സ്ഥലം തിരച്ചില്‍ നടത്തുമ്പോള്‍ റൈഡ് ഹെയിലിംഗ് ഐക്കണില്‍ സ്പര്‍ശിച്ചാല്‍ അടുത്തുള്ള കരീം കാറുകളെ സംബന്ധിച്ച വിവരം ലഭിക്കുന്ന വിധത്തിലാണ് പരിഷ്കരിച്ച ആപ്പിലെ സംവിധാനം. ഒരേ സമയം ഇരു ആപ്പുകളുടെയും സേവനം ലഭിക്കുന്ന നൂതന രീതിയിലാണ് ആപ്പിന്റെ പ്രവർത്തനമെന്നും ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ സഹായകമാകുമെന്നും കമ്പനി വ്യക്തമാക്കി. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x