Currency

ഒമാനിൽ ഇന്ധനവില നാലുശതമാനം വരെ കുറച്ചു

സ്വന്തം ലേഖകൻSunday, April 2, 2017 7:26 pm

മസ്കറ്റ്: ഒമാനിലെ ഏപ്രിൽ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. M95 പെട്രോൾ ലിറ്ററിന് മാർച്ചിൽ 198 ബൈസയുണ്ടായിരുന്നത് 192 ബൈസയായി കുറഞ്ഞു. M91പെട്രോൾ ലിറ്ററിന് 186 ബൈസയുണ്ടായിരുന്നത് ഏപ്രിലിൽ 180 ബൈസയാണ്.

ഡീസൽ വില ലിറ്ററിന് 200 ബൈസയായി കുറച്ചിട്ടുണ്ട്. മാർച്ച് മാസത്തിൽ 208 ബൈസയായിരുന്നു ഡീസൽ വില. അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതാണ് ഒമാനിലെ എണ്ണവിപണിയിലും പ്രതിഫലിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x