വിദേശികളിൽ നിന്നും ടോൾ ഈടാക്കുനുള്ള നിർദേശത്തിന് വെള്ളിയാഴ്ച ജർമ്മൻ പാർലമെന്റിന്റെ ഉപരിസഭ അംഗീകാരം നല്കിയിരുന്നു
ബർലിൻ/വിയന്ന: ജർമനിയിലെ റോഡുകൾ ഉപയോഗിക്കുന്നതിന് മറ്റു രാജ്യക്കാർ ടോൾ നൽകണമെന്ന ജർമ്മൻ സർക്കാർ നിർദ്ദേശത്തിനെതിരെ യൂറോപ്യൻ കോർട്ട് ഓഫ് ജസ്ററിസിനെ സമീപിക്കുമെന്ന് ഓസ്ട്രിയ വ്യക്തമാക്കി. വിദേശികളിൽ നിന്നും ടോൾ ഈടാക്കുനുള്ള നിർദേശത്തിന് വെള്ളിയാഴ്ച ജർമ്മൻ പാർലമെന്റിന്റെ ഉപരിസഭ അംഗീകാരം നല്കിയിരുന്നു.
അതേസമയം തീരുമാനത്തിനെതിരെ കടുത്ത വിമർശനമാണ് അയൽരാജ്യങ്ങളിൽ നിന്നും ജർമ്മനി നേരിടുന്നത്. വിദേശികളിൽ നിന്നു മാത്രം ടോൾ ഈടാക്കാതെ നാട്ടുകാരിൽ നിന്നു കൂടി ടോൾ ഈടാക്കുകയെന്ന തന്ത്രമാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. എന്നാൽ സ്വദേശികൾക്ക് ഈ തുക വാഹന നികുതിയിൽ നിന്നും കുറച്ചു നൽകുകയും ചെയ്യുന്നുണ്ട്.
വിദേശികളിൽ നിന്നു മാത്രം ടോൾ ഈടാക്കാനുള്ള തട്ടിപ്പാണ് ഇതെന്നു ഓസ്ട്രിയ അടക്കമുള്ള അയൽരാജ്യങ്ങൾ ആരോപിക്കുന്നു. 10 ദിവസത്തെ ഉപയോഗത്തിനുള്ള പാസിനു 2.5 യൂറോയും വാർഷിക പാസിനു 130 യൂറോയുമാണ് നിരക്ക്. ഇതുകൂടാതെ പരിസ്ഥിതി സൗഹാർദ്ദ കാറുകൾക്ക് ഇളവുകളൂം നൽകുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.