ഒമാനിലെ സോഹാർ, ബുറൈമി എന്നിവിടങ്ങളിൽ നിന്നായി കാലാവധി കഴിഞ്ഞ മരുന്നുകൾ പിടികൂടി
മസ്കറ്റ് : ഒമാനിലെ സോഹാർ, ബുറൈമി എന്നിവിടങ്ങളിൽ നിന്നായി കാലാവധി കഴിഞ്ഞ മരുന്നുകൾ പിടികൂടി. മൃഗങ്ങൾക്കുള്ള 200 ഇനം മരുന്നുകളാണ് പിടികൂടിയത്.
വെറ്റിനറി സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിലും ബാറ്റിനഹ് ഗവർണറ്റിലെ ചില കൃഷിസ്ഥലങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ഫിഷറീസ് ആൻഡ് അഗ്രികൾച്ചർ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് കാലാവധി കഴിഞ്ഞ മരുന്നുകൾ പിടിച്ചെടുത്തത്.
വിശദമായ അന്വേഷണങ്ങൾ തുടർന്ന് ഉണ്ടാകുമെന്നും അതിനാൽ ഉദ്യോഗസ്ഥരുമായി സഹകരിയ്ക്കണമെന്നും കർഷകരോടും, മൃഗവളർത്തൽ കേന്ദ്ര ഉടമകളോടും അധികൃതർ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.