
റിയാദ്: സൗദിയില്‍ റോഡ് അപകടങ്ങള്‍ മുപ്പത്തിയഞ്ച് ശതമാനം കുറഞ്ഞതായി ട്രാഫിക് വിഭാഗം അറിയിച്ചു. ഗതാഗത നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ സാഹിര്‍ സംവിധാനം ഏര്‍പ്പെടുത്തിയതോടെയാണ് അപകടങ്ങള്‍ കുറഞ്ഞത്. ഹൈവേകളിലാണ് സാഹിര്‍ ക്യാമറകള്‍ സ്ഥാപിച്ച ശേഷം റോഡപകടങ്ങള്‍ കുറഞ്ഞത്.
ട്രാഫിക്ക് സിഗ്നലുകളിലും മറ്റ് പ്രധാന സ്ഥലങ്ങളിലും സാഹിര്‍ നിരീക്ഷണ കൃാമറകള്‍ സ്ഥാപിച്ച ശേഷം രാജ്യത്തെ റോഡപകടങ്ങള്‍ 38 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. മറ്റിടങ്ങളെ അപേക്ഷിച്ച് ഹൈവേകളില്‍ സ്ഥാപിച്ച സാഹിര്‍ ക്യാമറകള്‍ മൂലം അപകടങ്ങളുടെ എണ്ണത്തിനൊപ്പം കാഠിന്യം 20 ശതമാനം കുറഞ്ഞതായി സൗദി ട്രാഫിക് വിഭാഗം അറിയിച്ചു. എന്നാല്‍ ആഗോളതലത്തിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ സൗദിയിലെ റോഡപകട തോത് കൂടുതലാണ്.
എട്ട് റോഡപകടങ്ങളുണ്ടാകുമ്പോള്‍ അതില്‍ ആറ് പേര്‍ക്കെങ്കിലും പരിക്കേല്‍ക്കുന്നുണ്ട്. ഇത് അന്താരാഷ്ട്ര കണക്കിനെക്കാള്‍ കൂടുതലാണ്. ഓരോ എട്ട് അപകടങ്ങള്‍ക്കും ഒരാള്‍ക്ക് പരിക്കേല്ക്കുന്നുവെന്നതാണ് അന്താരാഷ്ട്ര കണക്ക്. ഗതാഗത സുരക്ഷാ നിയമങ്ങളെക്കുറിച്ച് അവബോധമില്ലാത്തതാണ് സൗദിയില്‍ റോഡപകടങ്ങള്‍ കൂടാന്‍ പ്രധാനകാരണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.