
ജിദ്ദ: സൗദിയിലെ പൂക്കടകളും ഡെക്കറേഷന്‍ ജോലികളും വനിതാവല്‍ക്കരിക്കുന്നു. പൂക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളിലെ ജോലികളും ഒപ്പം കല്ല്യാണ ചടങ്ങുകളിലും മറ്റും പൂക്കള്‍ കൊണ്ട് അലങ്കരിക്കുന്ന ജോലികളുമാണ് സൗദി വനിതകള്‍ക്കായി നിശ്ചയിച്ചിട്ടുള്ളത്. ഉത്തരവ് ഉടന്‍ തൊഴില്‍ മന്ത്രാലയം പുറത്തിറക്കും. കൂടുതല്‍ മേഖലകളില്‍ വനിതാവത്കരണം നടപ്പിലാക്കുന്ന മൂന്നാംഘട്ട പദ്ദതിയും ഉടന്‍ ആരംഭിക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
സ്വദേശി വനിതകള്‍ക്ക് പരിശീലനം നല്‍കാന്‍ സ്ഥാപനം ആരംഭിച്ചിട്ടുണ്ട്. ജിദ്ദയിലെ അല്‍ റൗദ റോഡിലാണ് സ്ഥാപനം തുറന്നിട്ടുള്ളത്. പരിശീലനം നേടുന്നവര്‍ക്ക് അഗീകൃത സാക്ഷ്യപത്രം നല്‍കും.
സ്വകാര്യ മേഖലയിലെ ചില സ്ഥാപനങ്ങളിലെ തൊഴിലുകളില്‍ വനിതാവല്‍ക്കരണം നടപ്പാക്കുന്നതിന്റ മൂന്നാംഘട്ടം അടുത്തമാസം നടപ്പാക്കും. പാത്രങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളും വനിതാവല്ക്കല്‍രണം നടപ്പാക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.