പൊടിക്കാറ്റ് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് മേഖലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം അവധി നല്‍കി. വ്യാഴാഴ്ച വരെ കാലാവസ്ഥാ വ്യതിയാനം തുടരുന്നതിനാല്‍ ആവശ്യമായ മുന്‍കരുതലെടുക്കണമെന്ന് സിവില്‍ ഡിഫന്‍സ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജിദ്ദ: തുടര്‍ച്ചയായ രണ്ടാം ദിവസവും ജിദ്ദയില്‍ ശക്തമായ പൊടിക്കാറ്റ് വീശി. പൊടിക്കാറ്റിന് ചൊവ്വാഴ്ച വൈകുന്നേരത്തോടെ ശമനമുണ്ടായെങ്കിലും ബുധനാഴ്ച വീണ്ടും ശക്തമായാണ് പൊടിക്കാറ്റാണ് അടിച്ചുവീശിയത്. പൊതുസ്ഥലത്തെ നിര്‍മാണ ജോലികളെയും കച്ചവടത്തെയും കാറ്റ് ബാധിച്ചു.
കപ്പല്‍ ഗതാഗതം തടസപ്പെട്ടു. പൊടിക്കറ്റിനെ തുടര്‍ന്ന് നാനൂറിലേറെ പേര്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സ തേടി. പൊടിക്കാറ്റ് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് മേഖലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം അവധി നല്‍കി. വ്യാഴാഴ്ച വരെ കാലാവസ്ഥാ വ്യതിയാനം തുടരുന്നതിനാല്‍ ആവശ്യമായ മുന്‍കരുതലെടുക്കണമെന്ന് സിവില്‍ ഡിഫന്‍സ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശക്തമായ കാറ്റിനെ തുടര്‍ന്ന് കിങ് അബുദുല്ല കോംപ്ളക്സിലെ വയര്‍ലസ് ടവര്‍ നിലംപൊത്തി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ജിദ്ദയില്‍ 422 പേര്‍ ചികില്‍സ തേടിയതായി മേഖല ആരോഗ്യകാര്യാലയം അറിയിച്ചു. 293 പേര്‍ മെഡിക്കല്‍ സെന്ററുകളിലും 129 പേര്‍ വിവിധ ആശുപത്രികളിലുമാണ് ചികില്‍സ തേടിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.