1.2 ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തര്‍ണമുള്ള മെഡിക്കല്‍ സിറ്റിയ്ക്ക് 1.3 ബില്യന്‍ റിയാലാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ മൂവായിരത്തോളം തൊഴില്‍ സൃഷ്ടിക്കാന്‍ സാധിക്കും. കൂടാതെ 170000 രോഗികള്‍ക്ക് ചികിത്സ നല്‍കാനും കഴിയും.
അമാന്‍: റിയാദില്‍ മെഡിക്കല്‍ സിറ്റി സ്ഥാപിക്കുന്നു. ഇതിനായി സൗദി അറേബ്യയും ജോര്‍ദാനും തമ്മില്‍ കരാര്‍ ഒപ്പിട്ടു. ചികിത്സയും പുനരധിവാസവും ലക്ഷ്യമിട്ട് നിര്‍മിക്കുന്ന മെഡിക്കല്‍ സിറ്റിയില്‍ 1100 കിടക്കകളാണുള്ളത്.
1.2 ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തര്‍ണമുള്ള മെഡിക്കല്‍ സിറ്റിയ്ക്ക് 1.3 ബില്യന്‍ റിയാലാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ മൂവായിരത്തോളം തൊഴില്‍ സൃഷ്ടിക്കാന്‍ സാധിക്കും. കൂടാതെ 170000 രോഗികള്‍ക്ക് ചികിത്സ നല്‍കാനും കഴിയും. അത്യാധുനിക സംവിധാനമുളള മൂന്ന് ആശുപത്രികളാകും ഇവിടെയുണ്ടാകുക. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മികച്ച താമസ സൗകര്യം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.