ടെര്‍മിനല്‍ നിര്‍മ്മാണവും കൗണ്ടറുകളും കണ്‍വയര്‍ ബെല്‍റ്റുകളും സ്ഥാപിക്കുന്ന ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. വിമാനത്താവളത്തിലെ കണ്‍വെയര്‍ ബെല്‍റ്റുകള്‍ക്ക് 33 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടാകും.
ജിദ്ദ: ജിദ്ദയില്‍ നിര്‍മ്മിക്കുന്ന പുതിയ വിമാനത്താവളത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍. ടെര്‍മിനല്‍ നിര്‍മ്മാണവും കൗണ്ടറുകളും കണ്‍വയര്‍ ബെല്‍റ്റുകളും സ്ഥാപിക്കുന്ന ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. വിമാനത്താവളത്തിലെ കണ്‍വെയര്‍ ബെല്‍റ്റുകള്‍ക്ക് 33 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടാകും. പ്രതിവര്‍ഷം എട്ടു കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് പുതിയ വിമാനത്താവളത്തിനുള്ളത്.
105 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന സമ്പൂര്‍ണ നഗരമായി നിര്‍മിക്കുന്ന വിമാനത്താവളത്തില്‍ ലഗേജുകള്‍ പരിശോധിക്കുന്നതിനുള്ള 32 എക്സ്റേ ഉപകരണങ്ങളും ലഗേജുകള്‍ നീക്കം ചെയ്യുന്നതിനുള്ള 132 ലിഫ്റ്റുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഉണ്ടായിരിക്കും. പുതിയ വിമാനത്താവളം അടുത്ത വര്‍ഷാദ്യം പ്രവര്‍ത്തനമാരംഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.