ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെ വിദേശികളെ റിക്രൂട്ട് ചെയ്യുന്ന രീതി, അവരുമായുള്ള തൊഴില്‍ കരാര്‍, തൊഴിലുടമകള്‍ക്ക് കൈമാറുന്ന രീതി, ആനുകൂല്യങ്ങള്‍ തുടങ്ങി പല മാനദണ്ഡങ്ങളിലും വീഴ്ച വരുത്തിയതായി മന്ത്രാലയം കണ്ടെത്തിയിരുന്നു. രണ്ടു റിക്രൂട്ടിംഗ് കമ്പനികളുടെ ബാങ്ക് ഗ്യാരണ്ടി മന്ത്രാലയം പിന്‍വലിച്ചു.
റിയാദ്: സൗദിയില്‍ എട്ട് റിക്രൂട്ടിംഗ് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി. നിയമലംഘനത്തെ തുടര്‍ന്നാണ് കമ്പനികളുടെ ലൈസന്‍സ് സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം റദ്ദാക്കിയത്.
മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള മാര്‍നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് നടപടിക്ക് കാരണം. ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെ വിദേശികളെ റിക്രൂട്ട് ചെയ്യുന്ന രീതി, അവരുമായുള്ള തൊഴില്‍ കരാര്‍, തൊഴിലുടമകള്‍ക്ക് കൈമാറുന്ന രീതി, ആനുകൂല്യങ്ങള്‍ തുടങ്ങി പല മാനദണ്ഡങ്ങളിലും വീഴ്ച വരുത്തിയതായി മന്ത്രാലയം കണ്ടെത്തിയിരുന്നു. രണ്ടു റിക്രൂട്ടിംഗ് കമ്പനികളുടെ ബാങ്ക് ഗ്യാരണ്ടി മന്ത്രാലയം പിന്‍വലിച്ചു. വീഴ്ചകള്‍ പരിഹരിക്കുന്നതിനായി കമ്പനികള്‍ക്ക് രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനകം വീഴ്ചകള്‍ പരിഹരിച്ചില്ലെങ്കില്‍ കമ്പനികള്‍ അടച്ചു പൂട്ടും.
അതേസമയം തൊഴില്‍ മന്ത്രാലയവും കരാര്‍ മേഖലയും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നത് ദേശീയ സമ്പദ്വ്യവസ്ഥയ്ക്ക് മുതല്‍കൂട്ടാകുമെന്ന് തൊഴില്‍ മന്ത്രി അലി അല്‍ ഗഫീസ് പറഞ്ഞു. മാരതവുമല്ല കരാര്‍ മേഖലയില്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ള സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനം നല്കാന് പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.