Currency

വൈദ്യുതി നിലച്ചു; ദുബായ് മാള്‍ രണ്ടുമണിക്കൂര്‍ ഇരുട്ടിലായി

സ്വന്തം ലേഖകന്‍Tuesday, April 25, 2017 4:29 pm

എസ്‌കലേറ്ററുകളും, ലൈറ്റുകളും ഉള്‍പ്പെടെ എല്ലാം പ്രവര്‍ത്തനരഹിതമായതോടെ എമര്‍ജന്‍സി ലൈറ്റുകളും ഷോപ്പിംഗിനെത്തിയവരുടെ മൊബൈല്‍ ഫോണ്‍ ഫ്‌ലാഷ് ലൈറ്റുകളും മാത്രമാണ് മാളില്‍ ഉണ്ടായിരുന്നത്. ഇതേതുടര്‍ന്ന് വ്യാപാരസ്ഥാപനങ്ങളും റെസ്റ്റോറന്റുകളും അടക്കം മാളിലുള്ള 1000ത്തോളം സ്ഥാപനങ്ങള്‍ അടച്ചു.

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ദുബായ് മാള്‍ രണ്ടുമണിക്കൂറോളം ഇരുട്ടിലായി. വൈദ്യുത ബന്ധം നഷ്ടമായതിനെ തുടര്‍ന്നാണ് മാള്‍ പൂര്‍ണമായും ഇരുട്ടിലായത്. തിങ്കളാഴ്ച വൈകിട്ട് 7.30 ഓടെ മാളില്‍ തിരക്കുള്ള സമയത്തായിരുന്നു വൈദ്യുതി നിലച്ചത്. രണ്ടു മണിക്കൂറിനുശേഷമാണ് വൈദ്യുതബന്ധം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞത്.

ഇത്രയും സമയം മാളിനകത്തെ ആയിരക്കണക്കിന് സന്ദര്‍ശകരും ജീവനക്കാരും ഇരുട്ടില്‍ തപ്പേണ്ടി വന്നു. എസ്‌കലേറ്ററുകളും, ലൈറ്റുകളും ഉള്‍പ്പെടെ എല്ലാം പ്രവര്‍ത്തനരഹിതമായതോടെ എമര്‍ജന്‍സി ലൈറ്റുകളും ഷോപ്പിംഗിനെത്തിയവരുടെ മൊബൈല്‍ ഫോണ്‍ ഫ്‌ലാഷ് ലൈറ്റുകളും മാത്രമാണ് മാളില്‍ ഉണ്ടായിരുന്നത്. ഇതേതുടര്‍ന്ന് വ്യാപാരസ്ഥാപനങ്ങളും റെസ്റ്റോറന്റുകളും അടക്കം മാളിലുള്ള 1000ത്തോളം സ്ഥാപനങ്ങള്‍ അടച്ചു.

മാളിലെ പ്രധാന വൈദ്യുതി ശൃംഖലയിലുണ്ടായ തകരാറാണ് വൈദ്യുതി മുടങ്ങാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു. ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചു. ദുബായില്‍ താമസയിടങ്ങളില്‍ പോലും വൈദ്യുതി മുടങ്ങുന്നത് അപൂര്‍വമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x