പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകൾ അറുപതു ശതമാനം കൂടുതല്‍ ജോലി വേതനമില്ലാതെ ചെയ്യുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു
ബര്‍ലിന്‍: ജർമ്മനിയിൽ ശമ്പളമില്ലാത്ത ജോലി ചെയ്യുന്നവരിൽ സ്ത്രീകൾ കൂടുതലെന്ന് പഠന റിപ്പോര്‍ട്ട്. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകൾ അറുപതു ശതമാനം കൂടുതല്‍ ജോലി വേതനമില്ലാതെ ചെയ്യുന്നതായി ഇന്‍സ്ററിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യൽ റിസെർച്ച് ഇതു സംബന്ധിച്ച നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. 18 മുതൽ 64 വരെ പ്രായമുള്ളവര്‍ക്കിടയിൽ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
ശമ്പളമില്ലാത്ത ദൈനംദിന ജോലികൾ ചെയ്യുന്നതിൽ സ്ത്രീകളുടെ എണ്ണം പുരുഷന്‍മാരെ അപേക്ഷിച്ച് 1.6 ശതമാനം കൂടുതലാണ്. വീട്ടുജോലി, കുട്ടികളെ നോക്കല്‍, ബന്ധുക്കളെ പരിചരിക്കൽ തുടങ്ങിയ ജോലികളാണ് ഇതിൽ ഉൾപ്പെടുന്നത്. ജോലിയുള്ള സ്ത്രീകള്‍ ശരാശരി മൂന്നര മണിക്കൂറും ജോലിയുള്ള പുരുഷന്‍മാർ രണ്ടു മണിക്കൂറും ദിവസേന ശമ്പളമില്ലാതെ ജോലി ചെയ്യുന്നുണ്ട്.
പ്രതിഫലം ഉള്ളതോ ഇല്ലാത്തതോ ആയ ജോലികള്‍ മൊത്തത്തിൽ കണക്കാക്കുമ്പോള്‍ പുരുഷന്‍മാര്‍ക്ക് ഏഴു മണിക്കൂർ 40 മിനിറ്റും, സ്ത്രീകള്‍ക്ക് ഏഴു മണിക്കൂർ 44 മിനിറ്റുമാണ് ജോലി സമയം. ശമ്പളമുള്ള ജോലി ദിവസവും ശരാരി അഞ്ചര മണിക്കൂർ പുരുഷന്‍മാരും സ്ത്രീകൾ നാലേകാൽ മണിക്കൂറും ചെയ്യുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.