നിയമ ലംഘകര്‍ക്ക് 50,000 റിയാല്‍ പിഴയും തടവ് ശിക്ഷയും ലഭിക്കുമെന്ന് പാസ്പോര്‍ട്ട് ഡിറക്ടറേറ്റ് രാജ്യത്തുളള മൊബൈല്‍ വരിക്കാര്‍ക്ക് എസ്.എം.എസ് സന്ദേശം അയച്ചു തുടങ്ങി. നിയമ ലംഘകനോ തൊഴിലുടമയോ പിഴ അടക്കണം. രാജ്യത്തേക്ക് മടങ്ങി വരുന്നതിന് ഇത്തരം നിയമ ലംഘകര്‍ക്കു വിലക്കേര്‍പ്പെടുത്തുകയും ചെയ്യും.
റിയാദ്: പൊതുമാപ്പിന് ശേഷം നിയമ ലംഘകരായി രാജ്യത്ത് കഴിയുന്നവര്‍ക്ക് 50,000 റിയാല്‍ പിഴ ശിക്ഷ ലഭിക്കുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. നിയമലംഘകരില്ലാത്ത രാജ്യം ദേശീയ കാമ്പയിന്റെ ഭാഗമായി രാജ്യത്തെ 13 പ്രവിശ്യകളിലും നടക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ശക്തമാക്കി.
നിയമ ലംഘകര്‍ക്ക് 50,000 റിയാല്‍ പിഴയും തടവ് ശിക്ഷയും ലഭിക്കുമെന്ന് പാസ്പോര്‍ട്ട് ഡിറക്ടറേറ്റ് രാജ്യത്തുളള മൊബൈല്‍ വരിക്കാര്‍ക്ക് എസ്.എം.എസ് സന്ദേശം അയച്ചു തുടങ്ങി. നിയമ ലംഘകനോ തൊഴിലുടമയോ പിഴ അടക്കണം. രാജ്യത്തേക്ക് മടങ്ങി വരുന്നതിന് ഇത്തരം നിയമ ലംഘകര്‍ക്കു വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. നിയമ ലംഘകരുടെ തൊഴിലുടമയ്ക്ക് പിഴ ഏര്‍പ്പെടുത്തന്നതോടൊപ്പം ഇത്തരം സ്ഥാപനങ്ങള്‍ക്കു അഞ്ചു വര്‍ഷം തൊഴില്‍ വിസ അനുവദിക്കില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു. നിയമ ലംഘകരെ കണ്ടെത്താന്‍ 8000 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
മൂന്നു മാസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാന്‍ ഇനി രണ്ടുമാസമാണ് ബാക്കിയുളളത്. ഒരു മാസത്തിനിടെ നിയമ ലംഘകരായ 20,000ല്‍ പരം ഇന്ത്യക്കാരാണ് രാജ്യം വിടാന്‍ ഔട്ട്പാസിനായി എംബസിയെ സമീപിച്ചത്. കൂടുതല്‍ ഇന്ത്യക്കാര്‍ ഔട്പാസിനായി വരും ദിവസങ്ങളില്‍ എംബസിയെ സമീപിക്കുമെന്നാണ് കരുതുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.