ഈദുല്‍ ഫിത്ര് അവധി റമദാന്‍ 27 ന് (ജൂണ്‍ 22) വ്യാഴാഴ്ച ബാങ്കുകള്‍ അടച്ച ശേഷം ആരംഭിക്കും. ശവ്വാല്‍ എട്ടിന് (ജൂലൈ 2) പെരുന്നാള്‍ അവധിക്കു ശേഷം ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും. ദുല്‍ഹജ് ഏഴിന് (ഓഗസ്റ്റ് 29) ചൊവ്വാഴ്ചയിലെ പ്രവൃത്തി സമയം അവസാനിച്ച ശേഷം ബലി പെരുന്നാള്‍ അവധി ആരംഭിക്കും.
റിയാദ്: റമദാനില്‍ സൗദിയിലെ ബാങ്കുകളുടെ സമയക്രമവും പെരുന്നാള്‍ അവധികളും പ്രഖ്യാപിച്ചു. രാവിലെ പത്തു മുതല്‍ വൈകിട്ട് നാലുവരെയായിരിക്കും ബാങ്കുകളുടെ പ്രവൃത്തി സമയമെന്ന് സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സാമ) അറിയിച്ചു.
ഈദുല്‍ ഫിത്ര് അവധി റമദാന്‍ 27 ന് (ജൂണ്‍ 22) വ്യാഴാഴ്ച ബാങ്കുകള്‍ അടച്ച ശേഷം ആരംഭിക്കും. ശവ്വാല്‍ എട്ടിന് (ജൂലൈ 2) പെരുന്നാള്‍ അവധിക്കു ശേഷം ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും. ദുല്‍ഹജ് ഏഴിന് (ഓഗസ്റ്റ് 29) ചൊവ്വാഴ്ചയിലെ പ്രവൃത്തി സമയം അവസാനിച്ച ശേഷം ബലി പെരുന്നാള്‍ അവധി ആരംഭിക്കും. ദുല്‍ഹജ് 14ന് (സെപ്റ്റംബര്‍ 5) ബലി പെരുന്നാള്‍ അവധിക്കു ശേഷം വീണ്ടും തുറക്കും.
ജിദ്ദ വിമാനത്താവളത്തിലെയും തുറമുഖത്തെയും ഹജ് സിറ്റികളിലും, മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങളിലും അതിര്‍ത്തി പ്രവേശന കവാടങ്ങളിലും ഹജ് സീസണില്‍ എല്ലാ ദിവസങ്ങളിലും ബാങ്ക് ശാഖകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഇവിടെ വാരാന്ത്യ അവധി ദിവസങ്ങളടക്കമാണ് എല്ലാ ബാങ്കുകളും തുറന്ന് പ്രവര്‍ത്തിക്കുന്നത്.
പെരുന്നാള്‍ അവധി ദിവസങ്ങളില്‍ വലിയ ജനത്തിരക്കുള്ള പ്രദേശങ്ങളിലും വിമാനത്താവളങ്ങളിലും അതിര്‍ത്തി പ്രവേശന കവാടങ്ങളിലും ബാങ്കുകളുടെ ഏതാനും ശാഖകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് സാമ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.