Currency

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് ടിക്കറ്റ് നിരക്കിൽ ഇളവുമായി എമിറേറ്റ്സ്

സ്വന്തം ലേഖകൻFriday, May 5, 2017 6:06 pm

ദുബായിൽ നിന്നും ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളിലേക്ക് ടിക്കറ്റ് നിരക്കിൽ ഇളവുമായി എമിറേറ്റ്സ്.

ദുബായ്: ദുബായിൽ നിന്നും ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളിലേക്ക് ടിക്കറ്റ് നിരക്കിൽ ഇളവുമായി എമിറേറ്റ്സ്. 605 ദിര്‍ഹം വരെയാണ് കുറഞ്ഞ നിരക്ക്(ഏകദേശം 15,000 രൂപ). ഇന്ത്യ കൂടാതെ, അമേരിക്ക, ഫിലിപ്പീന്‍സ്, മലേഷ്യ, ചൈന, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലേക്കു കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാകും.

ഇന്ത്യയിലെ ചില കേന്ദ്രങ്ങളിലേയ്ക്ക് ജൂണ്‍ 12 വരെയുള്ള കാലയളവിലും മറ്റ് ചില കേന്ദ്രങ്ങളിലേയ്ക്ക് ഏപ്രില്‍ 19 മുതല്‍ സെപ്റ്റംബര്‍ 30 വരെയും യാത്ര ചെയ്യുന്നവര്‍ക്കാണ് ടിക്കറ്റ് നിരക്കിളവ് ലഭ്യമാവുക. ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു, തിരുവനന്തപുരം, കുവൈറ്റ്, ഡെല്‍ഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളും പ്രത്യേക നിരക്ക് പ്രഖ്യാപിച്ചവയില്‍ ഉള്‍പ്പെടുന്നുണ്ട്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x