Currency

സൗദിയില്‍ മലയാളിക്ക് അജ്ഞാത സംഘത്തിന്റെ വെടിയേറ്റു

സ്വന്തം ലേഖകന്‍Monday, May 8, 2017 7:40 am

ജിദ്ദ: ജിദ്ദയിലെ ശറഫിയയില്‍ വച്ച് മലയാളിക്ക് അജ്ഞാത സംഘത്തിന്റെ വെടിയേറ്റു. ശറഫിയ പോസ്റ്റ് ഓഫിസ് റോഡിലെ പെട്രോള്‍ പമ്പില്‍ നിന്ന് നൂറു മീറ്റര്‍ അകലെ വെച്ച് മലപ്പുറം കൊണ്ടോട്ടി കുന്നുംപുറം സ്വദേശിക്കാണ് വെടിയേറ്റത്. സുഹൃത്തിന്റെ കൂടെ വാഹനത്തില്‍ വരുമ്പോള്‍ ആണ് വെടിയേറ്റത്.

ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അക്രമി സംഘം തടഞ്ഞുനിര്‍ത്തുകയും പണം ആവശ്യപ്പെടുകമായിരുന്നു. ഇതിനിടെ വാഹനത്തില്‍ നിന്ന് ഇറങ്ങി ഒടാന്‍ ശ്രമിക്കുമ്പോള്‍ മലപ്പുറം സ്വദേശിക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. കാലിനും കൈക്കുമാണ് വെടിയേറ്റത്. പൊലിസ് എത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. അക്രമി സംഘത്തിനായി പൊലിസ് അന്വേഷണം ആരംഭിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x