Currency

സോഷ്യൽ മീഡിയ വഴിയുള്ള തട്ടിപ്പ്: തടയുന്നതിന് പ്രത്യേക പോലീസ് വിഭാഗം

Tuesday, August 16, 2016 12:07 am

മസ്കറ്റ്: സോഷ്യല്‍ മീഡിയ ഉപഭോക്താക്കളെ ലക്ഷ്യമിട്ടു സൈബര്‍ ക്രിമിനലുകള്‍ തട്ടിപ്പ് നടത്തുന്നതായി റോയല്‍ ഒമാന്‍ പൊലീസ്. ബ്ലാക്ക് മെയിൽ ചെയ്ത് നിരവധി പേരിൽ നിന്നും പണം തട്ടുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക പൊലീസ് വിഭാഗം രൂപവത്കരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഐ.ടി വിദഗ്ധരുടെ സഹായത്തോടെയാകും ഈ വിഭാഗം പ്രവർത്തിക്കുന്നത്.

സോഷ്യല്‍മീഡിയ ഉപഭോക്താക്കളുമായി ബന്ധം സ്ഥാപിക്കുന്ന സൈബര്‍ ക്രിമിനലുകള്‍ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും കൈവശപ്പെടുത്തിയ ശേഷം വന്‍തുക ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ഇത്തരം പ്രശ്നങ്ങളില്‍ കുടുങ്ങിയവര്‍ ആ വിവരം പോലീസിനെ ഉടനടി അറിയിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് നിര്‍ദേശിച്ചു. സൈബര്‍ ക്രിമിനലുകളുടെ ഭീഷണികളിൽ നിന്നും രക്ഷപെടുന്നതിനു പൊലീസ് സഹായിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x