Currency

സൗദിയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിദേശികളെ ഒഴിവാക്കാന്‍ പദ്ധതി

സ്വന്തം ലേഖകന്‍Tuesday, May 9, 2017 4:24 pm

റിയാദ്: സര്‍ക്കാര്‍ സര്‍വീസും സൗദിവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെ വിദേശികളെ ഒഴിവാക്കാന്‍ പദ്ധതി. സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന എഴുപത്തിനായിരത്തോളം വിദേശികളെ ഘട്ടം ഘട്ടമായി ഒഴിവാക്കാനാണ് പദ്ധതി. 2020 ഓടെ ഈ മേഖലയും സൗദിവല്‍ക്കരിക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ സര്‍വീസില്‍ 70,025 വിദേശികള്‍ ജോലി ചെയ്യുന്നതായാണ് കണക്ക്.

ഇവരില്‍ 3352 പേര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലും 48,973 പേര്‍ ആരോഗ്യ മേഖലയിലുമാണ് ജോലി ചെയ്യുന്നത്. 15,844 പേര്‍ സര്‍വകലാശാല അധ്യാപകരും 881 പേര്‍ സാങ്കേതിക, തൊഴില്‍ പരിശീലന കോര്‍പറേഷനു കീഴിലെ സ്ഥാപനങ്ങളിലെ അധ്യാപകരുമാണ്. ബാക്കിയുള്ളവര്‍ മറ്റു വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നു.

സിവില്‍ സര്‍വീസ് മന്ത്രാലയമാണ് പൊതുമേഖലയില്‍ വിദേശികള്‍ ജോലി ചെയ്യുന്ന തൊഴിലുകള്‍ 2020 ഓടെ സൗദിവല്‍ക്കരിക്കാന്‍ പദ്ധതി തയാറാക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x