Currency

സൗദിയില്‍ വിദേശ ദന്ത ഡോക്ടര്‍മാരുടെ റിക്രൂട്ട്മെന്റ് നിര്‍ത്തുന്നു

സ്വന്തം ലേഖകന്‍Saturday, May 13, 2017 11:29 am

ആരോഗ്യ മന്ത്രാലയവുമായി ഏകോപനം നടത്തിയാണ് വിദേശങ്ങളില്‍ നിന്ന് ദന്ത ഡോക്ടര്‍മാരുടെ റിക്രൂട്ട്മെന്റ് നിര്‍ത്തിവയ്ക്കുന്നത്. സൗദി ദന്ത ഡോക്ടര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനാണിതെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.ന്റെ ഭാഗമായാണ് നടപടി.

റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്ന് ദന്ത ഡോക്ടര്‍മാരുടെ റിക്രൂട്ട്മെന്റ് സൗദി നിര്‍ത്തിവയ്ക്കുന്നു. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ മന്ത്രാലയവുമായി ഏകോപനം നടത്തിയാണ് വിദേശങ്ങളില്‍ നിന്ന് ദന്ത ഡോക്ടര്‍മാരുടെ റിക്രൂട്ട്മെന്റ് നിര്‍ത്തിവയ്ക്കുന്നത്. സൗദി ദന്ത ഡോക്ടര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനാണിതെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.ന്റെ ഭാഗമായാണ് നടപടി.

റിയാദില്‍ ആരോഗ്യ, തൊഴില്‍ മന്ത്രാലയങ്ങള്‍ സഹകരിച്ച് സംഘടിപ്പിച്ച ശില്‍പശാലയിലാണ് വിദേശങ്ങളില്‍ നിന്ന് ദന്ത ഡോക്ടര്‍മാരുടെ റിക്രൂട്ട്മെന്റ് നിര്‍ത്തിവെക്കുന്നതിനുള്ള തീരുമാനം അറിയിച്ചത്. നിലവില്‍ പ്രാദേശിക തൊഴില്‍ വിപണിക്കാവശ്യമായ സൗദി ദന്ത ഡോക്ടര്‍മാര്‍ ആവശ്യത്തിന് രാജ്യത്തുണ്ട്. ഈ യാഥാര്‍ഥ്യം കണക്കിലെടുത്താണ് വിദേശ ദന്ത ഡോക്ടര്‍മാരുടെ റിക്രൂട്ട്മെന്റ് തൊഴില്‍, ആരോഗ്യ മന്ത്രാലയങ്ങള്‍ നിര്‍ത്തിവയ്ക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x