Currency

സൗദിയില്‍ ഭീകരാക്രമണത്തില്‍ രണ്ട് മരണം; ഇന്ത്യക്കാരനുള്‍പ്പടെ 10 പേര്‍ക്ക് പരിക്ക്

സ്വന്തം ലേഖകന്‍Sunday, May 14, 2017 11:25 am

രണ്ട് വയസ്സായ കുട്ടിയും ഒരു പാക്കിസ്ഥാനിയുമാണ് കൊല്ലപ്പെട്ടത്. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ ഖത്തീഫ് അവാമിയ മേഖലയിലെ അല്‍മസൂറ ഡിസ്ട്രിക്ടിലാണ് ആക്രമണമുണ്ടയതെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പൊതുസുരക്ഷാ വിഭാഗം വക്താവ് അറിയിച്ചു.

ദമ്മാം: സൗദിയില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഇന്ത്യക്കാരനടക്കം 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് വയസ്സായ കുട്ടിയും ഒരു പാക്കിസ്ഥാനിയുമാണ് കൊല്ലപ്പെട്ടത്. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ ഖത്തീഫ് അവാമിയ മേഖലയിലെ അല്‍മസൂറ ഡിസ്ട്രിക്ടിലാണ് ആക്രമണമുണ്ടയതെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പൊതുസുരക്ഷാ വിഭാഗം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി അറിയിച്ചു. പരിക്കേറ്റവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉണ്ട്. ഒരാളുടെ നില അതീവ ഗുരുതരമാണ്.

പ്രദേശത്തെ സുരക്ഷാ വിഭാഗത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ഭീകരര്‍ വഴിയാത്രക്കാര്‍ക്ക് നേരെയും അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് വെടിവെപ്പ് നടത്തി. വിജനമായ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങള്‍ ഒളിത്താവളമാക്കിയ ഭീകരരാണ് സംഭവത്തിനു പിന്നില്‍. വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും പൊതുസുരക്ഷ അപകടത്തിലാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്.

റമദാനിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഭീകര്‍ നടത്തിയ ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഭീകരാക്രമണം നടന്ന പ്രദേശത്തിന്റെ നിയന്ത്രണം പൂര്‍ണമായും സുരക്ഷാ വിഭാഗം ഏറ്റെടുത്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x