സൗദിയില്‍ കഴിഞ്ഞ വര്‍ഷം ജോലിക്കിടെ തൊഴിലാളികള്‍ക്ക് ഉണ്ടായത് അറുപത്തി ഏഴായിരം അപകടങ്ങളാണ്. അപകടങ്ങളില്‍ പരിക്കേറ്റവരുടെ ചികിത്സയ്ക്കായി മുന്നൂറ്റി എഴുപത് മില്ല്യണ്‍ സൗദി റിയാല്‍ ചെലവഴിക്കേണ്ടിയും വന്നിട്ടുണ്ട്.
റിയാദ്: സൗദിയില്‍ തൊഴിലിടങ്ങളിലെ അപകട തോത് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. തൊഴിലിടങ്ങളില്‍ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്തതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണം. സ്വകാര്യ, പൊതു മേഖലകളില്‍ തൊഴിലെടുക്കുന്നവര്ക്കുണ്ടായ അപകടങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് സൗദി അറേബ്യന്‍ ഹെല്‍ത്ത് ആന്റ് സേഫ്റ്റി അസോസിയേഷന് അറിയിച്ചിരിക്കുന്നത്.
സൗദിയില്‍ കഴിഞ്ഞ വര്‍ഷം ജോലിക്കിടെ തൊഴിലാളികള്‍ക്ക് ഉണ്ടായത് അറുപത്തി ഏഴായിരം അപകടങ്ങളാണ്. അപകടങ്ങളില്‍ പരിക്കേറ്റവരുടെ ചികിത്സയ്ക്കായി മുന്നൂറ്റി എഴുപത് മില്ല്യണ്‍ സൗദി റിയാല്‍ ചെലവഴിക്കേണ്ടിയും വന്നിട്ടുണ്ട്. സൗദി അറേബ്യന്‍ ഹെല്‍ത്ത് ആന്റ് സേഫ്റ്റി അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.
അപടകങ്ങളുടെ എണ്ണത്തില്‍ കെട്ടിട നിര്‍മ്മാണ സ്ഥലങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നും താഴേക്ക് വീണ സംഭവങ്ങളാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഖനനം സംബന്ധമായി ഫാക്ടറികളില്‍ കുഴികളെടുക്കുമ്പോഴുണ്ടായ അപകടങ്ങളള്‍ രണ്ടാം സ്ഥാനത്തും സെപ്റ്റിക് ടാങ്കുകളടക്കമുള്ള കുഴികളെടുമ്പോള് ശ്വാസ തടസമുണ്ടായതും മരിച്ചതുമായ റിപ്പോര്‍ട്ടുകള്‍ മൂന്നാമതായും അപകടങ്ങളുടെ പട്ടികയില്‍ ഉള്‍പെട്ടിട്ടുള്ളത്.
ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.