Currency

പച്ചക്കറികളുടെ ഇറക്കുമതി നിരോധിച്ച ഉത്തരവ് പിന്‍വലിച്ചിട്ടില്ലെന്ന് യുഎഇ

സ്വന്തം ലേഖകന്‍Sunday, May 21, 2017 11:57 am

ജോര്‍ദാനില്‍ നിന്നുള്ള പച്ചക്കറികളുടെ നിരോധനം എടുത്തുമാറ്റിയെന്ന വാര്‍ത്ത പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നിഷേധിച്ചു. കീടനാശിനികള്‍ കലര്‍ന്ന പച്ചക്കറികളാണ് നിരോധിച്ചിട്ടുള്ളത്.

റിയാദ്: പച്ചക്കറികളുടെ ഇറക്കുമതി നിരോധിച്ച ഉത്തരവ് പിന്‍വലിച്ചിട്ടില്ലെന്ന് യുഎഇ. ജോര്‍ദാനില്‍ നിന്നുള്ള പച്ചക്കറികളുടെ നിരോധനം എടുത്തുമാറ്റിയെന്ന വാര്‍ത്ത പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നിഷേധിച്ചു. കീടനാശിനികള്‍ കലര്‍ന്ന പച്ചക്കറികളാണ് നിരോധിച്ചിട്ടുള്ളത്.

ഈജിപ്ത്, ഒമാന്‍, ജോര്‍ദാന്‍, ലെബനോന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള പച്ചക്കറി ഇറക്കുമതിയ്ക്ക് യുഎഇയില്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രാലയം അറിയിച്ചിരുന്നു. പച്ചക്കറികളില്‍ മാരക കീടനാശിനികള്‍ വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x