Currency

മനുഷ്യ ശരീരത്തിന് ഹാനികരം: ആറ് മരുന്നുകളെക്കുറിച്ച് യുഎഇയുടെ മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Sunday, May 21, 2017 12:17 pm

ടൊര്‍നാഡോ, എക്സ്റെക്ട്, ഇസഡ് ഡെയ്ലി, ബിഗ് എന്‍ ഹാര്‍ഡ്, കമ്മര്‍, മങ്കി ബിസിനസ്സ് എന്നീ ആറ് മരുന്നുകളെക്കുറിച്ചാണ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. ഈ ആറ് മരുന്നുകള്‍ മനുഷ്യ ശരീരത്തിന് ഹാനികരമായ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണെന്ന് മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്.

റിയാദ്: യുഎഇയില്‍ ഉപയോഗിച്ച് വരുന്ന ആറ് മരുന്നുകളെക്കുറിച്ച് യുഎഇ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. യുഎഇ മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ആന്റ് പ്രിവന്‍ഷന്‍ ആണ് മരുന്നുകളെ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ടൊര്‍നാഡോ, എക്സ്റെക്ട്, ഇസഡ് ഡെയ്ലി, ബിഗ് എന്‍ ഹാര്‍ഡ്, കമ്മര്‍, മങ്കി ബിസിനസ്സ് എന്നീ ആറ് മരുന്നുകളെക്കുറിച്ചാണ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. ഈ ആറ് മരുന്നുകള്‍ മനുഷ്യ ശരീരത്തിന് ഹാനികരമായ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണെന്ന് മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്.

ഈ മരുന്നുകള്‍ ഉപയോഗിക്കുന്നത് വഴി രക്ത സമ്മര്‍ദ്ദം കുറയുകയും, ഇത് ഹൃദയാരോഗ്യത്തെ ബാധിക്കുമെന്നും ഒപ്പം പ്രമേഹ രോഗികളുടെ ശരീരത്തില്‍ ഇത്തരം മരുന്നുകള്‍ ഉണ്ടാക്കുന്ന ആഘാതം വലുതാണെന്നുമാണ് മന്ത്രാലയം അറിയിച്ചിട്ടുള്ളത്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x