2017 മുതല്‍ ആശ്രിതരായ ഓരോ കുടുംബാംഗങ്ങളുടെ പേരിലും മാസം തോറും 100 റിയാല്‍ ലെവി ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് പ്രഖ്യാപിച്ചത്. ലെവി സംഖ്യ 2018 ജൂലായ് മുതല്‍ ഓരോരുത്തര്‍ക്കും 200 റിയാലും 2019 മുതല്‍ 300 റിയാലും 2020 ല്‍ 400 റിയാലുമായി ഉയര്‍ത്തും.
റിയാദ്: സൗദിയിലെ വിദേശികളായ ആശ്രിതരുടെ മേല്‍ ലെവി ഏര്‍പ്പെടുത്തുന്നതിനുള്ള തീരുമാനം നീട്ടി വെച്ചിട്ടില്ലെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ ജുദ് ആന്‍ അറിയിച്ചു. ഈ വര്‍ഷം ജൂലായ് മുതല്‍ ലെവി പ്രാബല്യത്തില്‍ വരും. ആശ്രിതരായ ഓരോ കുടുംബാംഗങ്ങളുടെ പേരിലും മാസം തോറും 100 റിയാല്‍ ലെവി ഏര്‍പ്പെടുത്താനാണ് തീരുമാനം.
2017 മുതല്‍ ആശ്രിതരായ ഓരോ കുടുംബാംഗങ്ങളുടെ പേരിലും മാസം തോറും 100 റിയാല്‍ ലെവി ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് പ്രഖ്യാപിച്ചത്. ലെവി സംഖ്യ 2018 ജൂലായ് മുതല്‍ ഓരോരുത്തര്‍ക്കും 200 റിയാലും 2019 മുതല്‍ 300 റിയാലും 2020 ല്‍ 400 റിയാലുമായി ഉയര്‍ത്തും. ചില രാജ്യക്കാരായ വിദേശികളുടെ ആശ്രിതര്‍ക്ക് ലെവി ഒഴിവാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇത് ഏതെല്ലാം രാജ്യക്കാരാണെന്ന് പിന്നീട് വ്യക്തമാക്കും.
സ്വദേശികളെക്കാള്‍ കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മേല്‍ 2018 ജൂലായ് മുതല്‍ 400 റിയാലും വിദേശികളെക്കാള്‍ കൂടുതല്‍ സ്വദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ മേല്‍ മാസം തോറും 300 റിയാലും ലെവി ഏര്‍പ്പെടുത്താനും തീരുമനിച്ചിട്ടുണ്ട്.
2019 ജനുവരി മുതല്‍ സ്വദേശികളെക്കാള്‍ കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മേല്‍ മാസം തോറും 600 റിയാലും സ്വദേശികള്‍ കൂടുതലുള്ള സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ മേല്‍ 500 റിയാലും 2020 ല്‍ ഇത് യഥാക്രമം 800 റിയാലും 700 റിയാലുമാക്കി ഉയര്‍ത്തുമെന്നുമാണ് പ്രഖ്യാപനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.