Currency

ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേഴ്സ്: അധിക ഫീസ് ഈടാക്കുന്നത് നിയമലംഘനമെന്ന് മന്ത്രാലയം

സ്വന്തം ലേഖകന്‍Saturday, June 3, 2017 12:48 pm

ഉപഭോക്താക്കള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണമടക്കുമ്പോള്‍ ചില വ്യാപാര സ്ഥാപനങ്ങള്‍ രണ്ട് ശതമാനം പണം അധികം ഈടാക്കുന്നുണ്ട്. ഇത് നിയമ ലംഘനമാണെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി.

റിയാദ്: ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പര്‍ച്ചേയ്‌സ് ചെയ്യുമ്പോള്‍ വ്യാപാര സ്ഥാപനങ്ങള്‍ അധിക ഫീസ് ഈടാക്കുന്നത് നിയമ ലംഘനമാണെന്ന് അധികൃതര്‍. ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളില്‍ നിന്ന് അധിക തുക ഈടാക്കാന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് അവകാശമില്ലെന്നും ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കുമെന്ന് അറിയിപ്പ് പതിച്ച വ്യാപാര കേന്ദ്രങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് നിരാകരിക്കാന്‍ പാടില്ലെന്നും സൗദി വാണിജ്യ, നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി.

വ്യാപാര സ്ഥാപനങ്ങളുടെ ഇത്തരം നിയമ ലംഘനങ്ങള്‍ കംപ്ലയിന്റ്‌സ് സെന്ററിലെ 1900 എന്ന നമ്പറില്‍ അറിയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണമടക്കുമ്പോള്‍ ചില വ്യാപാര സ്ഥാപനങ്ങള്‍ രണ്ട് ശതമാനം പണം അധികം ഈടാക്കുന്നുണ്ട്. ഇത് നിയമ ലംഘനമാണെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി. അതേസമയം ഉപഭോക്താക്കള്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് അടക്കുന്ന തുക പൂര്‍ണമായും വ്യാപാര സ്ഥാപനങ്ങളുടെ അക്കൗണ്ടുകളില്‍ ബാങ്കുകള്‍ വരവ് വെക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x