
റിയാദ്: കടുത്ത ചൂടില്‍ വെന്തുരുകുകയാണ് യു.എ.ഇ. യു.എ.ഇയുടെ പല ഭാഗങ്ങളിലും താപനില 50 ഡിഗ്രിയോടടുത്തു. ഈ സാഹചര്യത്തില്‍ പുറം ജോലികള്‍ ചെയ്യുന്നവര്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ചൂടുമൂലമുണ്ടാവുന്ന പ്രയാസങ്ങളെ നേരിടാന്‍ പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
ഈ മാസം 15 മുതലാണ് രാജ്യത്ത് മധ്യാഹ്ന ഇടവേള നിയമം നടപ്പാകുന്നത്. അതേസമയം ചൂട് ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ ഗവേഷണ കേന്ദ്രം നല്‍കുന്ന സൂചന. ആഗസ്റ്റ് അവസാനം വരെ ചൂട് ഉയര്‍ന്ന നിലയില്‍ തുടരാനാണ് സാധ്യത.
മധ്യാഹ്ന ഇടവേള നിയമം ഈ മാസം പതിനഞ്ചിനാണ് നടപ്പില്‍ വരികയെങ്കിലും പ്രധാന കമ്പനികള്‍ പലതും ഇപ്പോള്‍ തന്നെ ആവശ്യമായ സൗകര്യം ഒരുക്കുന്നുണ്ട്. നോമ്പുകാലമായതിനാല്‍ എളുപ്പം ജലനഷ്ടം സംഭവിക്കാന്‍ സാധ്യതയുണ്ട്. ചൂട് കടുക്കുന്ന ഉച്ച നേരങ്ങളില്‍ കഴിയുന്നത്ര പുറത്തിറങ്ങാതിരിക്കാനാണ് നിര്‍ദേശം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.