Currency

സൗദി സുരക്ഷാ ഭടന്റെ വെടിയേറ്റ ഇന്ത്യന്‍ സ്വദേശി ഗുരുതരാവസ്ഥയില്‍

സ്വന്തം ലേഖകന്‍Tuesday, June 13, 2017 4:13 pm

അതേസമയം വെടിവയ്പിന് പിന്നിലുള്ള കാരണം വ്യക്തമല്ല. വെടിയേറ്റയാള്‍ അവാമിയില്‍ തന്നെയുള്ള അറബി വീട്ടിലെ ഡ്രൈവറാണെന്നാണ് വിവരം. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഒരാഴ്ച്ചക്കിടെ സൗദിയില്‍ ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ക്ക് നേരെ നടക്കുന്ന മൂന്നാമത്തെ വെടിവയ്പാണിത്.

റിയാദ്: സൗദി സുരക്ഷാ ഭടന്റെ വെടിയേറ്റ ഇന്ത്യാക്കാരന്‍ ഗുരുതരാവസ്ഥയില്‍. സൗദി അറേബ്യന്‍ നഗരമായ അവാമിയയില്‍ കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്പിലാണ് ഇന്ത്യക്കാരന് വെടിയേറ്റത്. അതേസമയം വെടിവയ്പിന് പിന്നിലുള്ള കാരണം വ്യക്തമല്ല. വെടിയേറ്റയാള്‍ അവാമിയില്‍ തന്നെയുള്ള അറബി വീട്ടിലെ ഡ്രൈവറാണെന്നാണ് വിവരം. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

ഒരാഴ്ച്ചക്കിടെ സൗദിയില്‍ ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ക്ക് നേരെ നടക്കുന്ന മൂന്നാമത്തെ വെടിവയ്പാണിത്. ചോരയൊലിക്കുന്ന നിലയില്‍ തറയില്‍ കിടക്കുന്ന ഇയാളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടുണ്ട്. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും വെടിയേറ്റ ഇന്ത്യാക്കാരന് വേണ്ട സഹായം ചെയ്യുമെന്നും അവര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്ന പൊലീസ് വെടിവയ്പ്പില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. സൗദി സുരക്ഷാ സേന ജനങ്ങള്‍ക്കിടയിലേക്ക് ഒരു കാരണവുമില്ലാതെ വെടിവയ്ക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x