വീട്ടുവേലക്കാരെ വ്യവസ്ഥകളോടെ കൈമാറാനാണ് റിക്രൂട്ടിങ് ഓഫീസുകള്‍ക്ക് സൗദി തൊഴില്‍ മന്ത്രാലയം അനുമതി നല്‍കിയിട്ടുള്ളത്. മന്ത്രാലയം മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ പൂര്‍ത്തീകരിച്ച റിക്രൂട്ടിങ് ഓഫീസുകള്‍ക്കാണ് പുതുതായി അനുമതി നല്‍കിയിട്ടുള്ളത്. അനുമതിയില്ലാത്ത ഏജന്‍സികളില്‍ നിന്ന് ജോലിക്കാരെ ഏറ്റെടുക്കരുതെന്നും ഉപഭോക്താക്കള്‍ക്ക് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
റിയാദ്: വീട്ടുവേലക്കാരുടെ കൈമാറ്റത്തിന് സൗദിയില്‍ പുതിയ 20 റിക്രൂട്ടിങ് ഓഫീകള്ക്ക് അനുമതി. വീട്ടുവേലക്കാരെ വ്യവസ്ഥകളോടെ കൈമാറാനാണ് റിക്രൂട്ടിങ് ഓഫീസുകള്‍ക്ക് സൗദി തൊഴില്‍ മന്ത്രാലയം അനുമതി നല്‍കിയിട്ടുള്ളത്. ഇതുവരെ ഭീമന് റിക്രൂട്ടിങ് കമ്പനികള്‍ക്ക് മാത്രമായി നല്‍കിയിരുന്ന സേവനമാണ് പുതുതായി റിക്രൂട്ടിങ് ഓഫീസുകള്‍ക്കുകൂടി തുറന്നുകൊടുത്തത്.
മന്ത്രാലയം മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ പൂര്‍ത്തീകരിച്ച റിക്രൂട്ടിങ് ഓഫീസുകള്‍ക്കാണ് പുതുതായി അനുമതി നല്‍കിയിട്ടുള്ളത്. അനുമതിയില്ലാത്ത ഏജന്‍സികളില്‍ നിന്ന് ജോലിക്കാരെ ഏറ്റെടുക്കരുതെന്നും ഉപഭോക്താക്കള്‍ക്ക് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റമദാന് മാസത്തില്‍ താല്‍ക്കാലിക വ്യവസ്ഥയില്‍ വേലക്കാരെ വാടകയ്ക്ക് എടുക്കുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.